വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | മണികണ്ഠന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2014 09:10:04.
രാരിരാരോ രാരാരോ...രാരിരാരോ രാരാരോ... ഓമനത്തിങ്കൾ പാടാം ഞാൻ ഓമനക്കുഞ്ഞേ നീയുറങ്ങു്...(2) അമ്പിളിമാമനെ കൊണ്ടെത്തരാം അമ്പാടിക്കണ്ണന്റെ കഥകൾ പാടാം അമ്പാടിക്കണ്ണന്റെ കഥകൾ പാടാം.... ഓമനത്തിങ്കൾ പാടാം ഞാൻ ഓമനക്കുഞ്ഞേ നീയുറങ്ങു്...(2) കൈയിലെ ഇങ്കു കുടിച്ചുറങ്ങു് കാണാത്ത ലോകം നീ കണ്ടുറങ്ങു്..(2) സ്വർഗ്ഗത്തിരിക്കുന്ന തമ്പുരാനെ സ്വപ്നങ്ങൾ കണ്ടിന്നു നീയുറങ്ങു്.. സ്വപ്നങ്ങൾ കണ്ടിന്നു നീയുറങ്ങു്.... ഓമനത്തിങ്കൾ പാടാം ഞാൻ ഓമനക്കുഞ്ഞേ നീയുറങ്ങു്...(2) കുഞ്ഞിളം കാറ്റുവന്നുമ്മ നൽകും കുഞ്ഞാറ്റപ്പൈങ്കിളി പാട്ടു പാടും...(2) എന്നാത്മവേദന മാറ്റുവാനായ് പൊന്നിൻകുടമല്ലേ നീയുറങ്ങു്.. പൊന്നിൻകുടമല്ലേ നീയുറങ്ങു്..... (ഓമനത്തിങ്കൾ...) |