സ്നേഹത്തുമ്പീ പാടൂ (സ്വാഹ )
This page was generated on May 7, 2024, 2:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസുദർശൻ
ഗാനരചനകൈതപ്രം
ഗായകര്‍ആനന്ദ് നാരായണന്‍ ,അശ്വിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അവിനാശ് ,സോണ
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2014 06:58:07.

സ്നേഹത്തുമ്പീ പാടൂ നീ
ഒരു മോഹം നൽകി പാടൂ വീണ്ടും..
പാതി വിരിഞ്ഞ പ്രണയകാവ്യം
പാതിരാവിൻ അഴകേ...
സ്നേഹത്തുമ്പീ പാടൂ നീ
ഒരു മോഹം നൽകി പാടൂ....

അകലെയായ്..അകലെയായ് ആർദ്ര ചന്ദ്രികയിൽ
ആയിരം ഇതളുമായ് പ്രകൃതി ഉയരുമ്പോൾ
എന്റെ കനവും നിന്റെ കനവും
നെഞ്ചിലൂറും പ്രണയകവിതകളായ് മാറി
സ്നേഹത്തുമ്പീ പാടൂ നീ
ഒരു മോഹം നൽകി പാടൂ....

അരികിലായ്...അരികിലായ് രാഗശലഭങ്ങൾ
ആയിരം ചിറകിലും ചായമണിയുകയായ്
എന്റെ സ്വരവും നിന്റെ സ്വരവും
സ്വർഗ്ഗവീണാ മന്ത്രമുഖരിതമായ് മാറീ..

സ്നേഹത്തുമ്പീ പാടൂ നീ
ഒരു മോഹം നൽകി പാടൂ വീണ്ടും..
പാതി വിരിഞ്ഞ പ്രണയകാലം
ആദിരാവിൻ അഴകിൽ...
സ്നേഹത്തുമ്പീ പാടൂ നീ
ഒരു മോഹം നൽകി പാടൂ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts