വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഷാന്‍ റഹ്മാന് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | യാസിൻ നിസാർ ,റിനു റസാക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 16 2014 07:00:29.
ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ..... താരാലിപികൾ മേഘാവലിയിൽ മായുവതെന്തേ... ഓ ദൂരേ ദൂരേ വാനിൻ കോണിലേതോ- രാവിൻ നീഹാരാർദ്ര മൗനം ഇന്നേദനിൽ വേനലാളുന്നുവോ... എൻ പാതകൾ ഇലവീണു മൂടുന്നുവോ.. രാവിലാഴങ്ങളിൽ മൗനങ്ങളായ് നീറുന്നുവോ...ചൂഴുന്നുവോ... ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ.... ഓ ദൂരേ ദൂരേ വാനിൻ കോണിലേതോ- രാവിൻ നീഹാരാർദ്ര മൗനം... വേർപാടിൻ ശ്യാമരാഗംപോൽ ആത്മാവിൽ നോവുമായീ താഴ്വാരം നിൽക്കുകയായി ഒലീവിന്റെ പൂക്കൾക്കുള്ളിൽ നിലാവിന്റെ കണ്ണീർത്തുള്ളി ദിവാസ്വപ്നലോകം മാഞ്ഞു നിന്നെ കാണാതെ ഇന്നേദനിൽ വേനലാളുന്നുവോ... എൻ പാതകൾ ഇലവീണു മൂടുന്നുവോ.. രാവിലാഴങ്ങളിൽ മൗനങ്ങളായ് നീറുന്നുവോ...ചൂഴുന്നുവോ... ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ.... ഓ ദൂരേ ദൂരേ വാനിൻ കോണിലേതോ- രാവിൻ നീഹാരാർദ്ര മൗനം.... |