ചിന്നി ചിന്നി (ലണ്ടൻ ബ്രിഡ്ജ് )
This page was generated on May 7, 2024, 8:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍യാസിൻ നിസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2014 03:32:00.

ചിന്നിച്ചിന്നി കൺ‌ മിന്നലായ്...
വന്നെൻ മുന്നിൽ പൊൻ തൂവലായ്...
തന്നില്ലല്ലോ പാൽ പുഞ്ചിരി..
കിനാവിലും അഴകേ...
പുലർവീഥിയിൽ ഒരു തെന്നലായ്...
മൃദു പാദ താളമായ്..ഒഹോ ഹോ...
ഐ ജസ്റ്റ് വാണ്ട് റ്റു ഡൂ ദിസ് ബീറ്റ് എഹെഡ്
കിന്നാരം ചൊല്ലി ചൊല്ലി പോരൂ മെല്ലെയീ..ഒഹോ ഹോ....
രാവിൻ സ്വപ്നത്തേരിൽത്തന്നെയീ...
ഈ തീരത്തായ്‌...

കാണുവാൻ കേൾക്കുവാൻ പിന്നെയും നീന്തി ഞാൻ
ഈ നീല രാവിൽ സാഗരം....
പൂനിലാ ലില്ലികൾ പൂക്കുമീ വാടിയിൽ
സ്നേഹാർദ്രയായ് നീ പോരുമോ...
പുലർവീഥിയിൽ ഒരു തെന്നലായ്
മൃദു പാദ താളമായ്..ഒഹോ ഹോ...
ഐ ജസ്റ്റ് വാണ്ട് റ്റു ഡൂ ദിസ് ബീറ്റ് എഹെഡ്
കിന്നാരം ചൊല്ലി ചൊല്ലി പോരൂ മെല്ലെയീ..ഒഹോ ഹോ....
രാവിൻ സ്വപ്നത്തേരിൽത്തന്നെയീ...
ഈ തീരത്തായ്‌...

കൂടെ നീ പോരുകിൽ ആയിരം രാവുകൾ
തൂവെണ്ണിലാവിൽ മുങ്ങിടാം...
കൂടെ നീ ചേരുകിൽ ആയിരം പകലുകൾ
ഓമൽ കിനാവായ് മാറിടാം...
പുലർവീഥിയിൽ ഒരു തെന്നലായ്
മൃദു പാദ താളമായ്....
(ചിന്നിച്ചിന്നി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts