ഇരുഹൃദയമൊന്നായ് (പറയാൻ ബാക്കിവെച്ചത് )
This page was generated on April 18, 2024, 8:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 18 2014 21:11:17.

ഇരുഹൃദയമൊന്നായ്‌ ഒരു കവിത പാടാം
കഴിഞ്ഞകഥ തെളിയുന്നൂ...
സ്മരണയുടെ പൂഞ്ചെപ്പിൽ..
ആനന്ദ നന്ദനമാണോ ഹൃദയസദനം...
മദകരമാണീ സ്വരമധുരം...
(ഇരുഹൃദയമൊന്നായ്‌...)

നിന്റെ ചിരി കാണുമ്പോൾ
വാസന്തമോർമ്മ വരും
നിന്റെ മൊഴി കേൾക്കുമ്പോൾ
തേനരുവി വാർന്നൊഴുകും...
എൻ നെഞ്ചും നിൻ നെഞ്ചും
കുളിർമഴയിൽ ചാഞ്ചാടും...(2)
പുഴയിലൊഴുകിയൊരു കുളിരലയിളകി വരും...
(ഇരുഹൃദയമൊന്നായ്‌.....)

നിന്റെ മിഴി കാണുമ്പോൾ
നീരാഴി ഓർമ്മവരും
നിൻ കുസൃതി കാണുമ്പോൾ
ഇളം കാറ്റും ഓർമ്മ വരും
ഒളി ചിന്നും തിരിനാളം
പ്രണയത്തിൻ കഥ പാടും...(2)
മദന കവിതയിനി മധുരിമ ചൊടി തഴുകും...
(ഇരുഹൃദയമൊന്നായ്‌.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts