വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | സൗമ്യ രാമകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബിജുമേനോൻ ,ആസിഫ് അലി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 08 2014 23:31:42.
ഈ പൂവെയിലിൽ , മഴയിൽ , കുളിരല വിതറും രാവുകളിൽ, ഇതിലെ ഇതിലേ ആകാശമൊരെ കുടയായ് , നിവരുകയാണീവഴിയിൽ ,തണലായ് പല മോഹം, പല പല ഭാവനകൾ മിഴികളിലാളി .. പോകാം ദൂരെ മൌനം ... ഇതളുകളാം മിഴിയടഞ്ഞ സൂനം , വിടരാനൊരുങ്ങുന്നു മൌനം തിരമറിയും അലകടലിൻ തീരം , അലിയാൻ തുടങ്ങുന്നു ആരോരുമോരാതെ ഏതോ വിചാരങ്ങൾ ചിരിയതിൻ മുഖപടമോ പിറകിലെ ഇരുളറകൾ ..കാണാനാരോ ഈ പൂവെയിലിൽ , ... , കുളിരല വിതറും രാവുകളിൽ, ഇതിലേ പാടാം .. മറവിയിലൊരു മഴ വിതറും ഗാനം പലരാഗഭേദങ്ങൾ പാടാം മിഴികളിലൊരു നനവുണരും ഗാനം അതിഗൂഢ ലോകം , എകാകികൾ നമ്മൾ , താനേ തിരഞ്ഞീടും കഥയിതു തുടരുകയോ? അടിയിലെ കനലറകൾ കാണാനാരോ ഈ പൂവെയിലിൽ , മഴയിൽ , കുളിരല വിതറും രാവുകളിൽ, ഇതിലെ ഇതിലേ ആകാശമൊരെ കുടയായ് , നിവരുകയാണീ വഴിയിൽ ,തണലായ് പല മോഹം, പല പല ഭാവനകൾ മിഴികളിലാളി പോകാം ദൂരെ |