ആരാരും കാണാതെ (കോൾ മീ അറ്റ് )
This page was generated on April 27, 2024, 2:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅഫ്സല്‍ യൂസഫ് ,തേജ്‌ മെര്‍വിന്‍
ഗാനരചനബീയാർ പ്രസാദ് ,ഫ്രാൻസിസ് താന്നിക്കൽ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 04:36:22.

ആരാരും കാണാതെ ബാരിക്കേടും കൂടാതെ
മാനത്തെ പാടത്തേയ്ക്കോമൽ‌ത്തുമ്പീ വാ...
നൂലില്ലാ പട്ടംപോൽ കാടുംമേടും തേടുമ്പോൾ
കൂടില്ലാ തീരത്തിൽ മീവൽപ്പക്ഷീ വാ...
വേയും വേച്ചും പോയ്‌ മായും ദൂരത്തായ്
മായാജാലം പോൽ മേയും മേഘം നാം...

നീലക്കുന്നിൻ ചെരിവോരം
കാലിക്കൂട്ടം ബാരിട്രയൽ
കയറൂരി കുതിച്ചാടി ഫ്രീക്കൌട്ടാകാം
ചോലത്താഴെ തെളിനീരിൽ
പാളിപ്പായും പരൽ പോലെ
കളികൂടി തുഴയാമീ സ്വിമ്മിംഗ് സ്യൂട്ടിൽ..
തീകായും ജീവിതക്കൂരിരുൾ പോൽ
രാമായും ഫ്രീടത്തിൻ പൊന്നുദയം
തീർക്കാൻ പോരൂ.....

തോളിൽ തോളിൽ കൈ ചേർത്തു്
പാടി പാടി കരൾ കോർത്തും
മനമാകെ തിറയാടി ഫ്ലവറിങ്ങ് സീസണ്‍..
രാവിൽ താരം തെളിയും‌പോൽ
നിയോൺ ബൾബിൽ നഗരങ്ങൾ
ചിരിതൂകും നിറമാകെ വാരിച്ചൂടാം...
സോഫ്‌റ്റല്ല ഹാർ‌ടല്ല ജീവിതത്തെ
നാളേയ്ക്കും നീളേയ്ക്കും നേടിവെയ്ക്കാം
സ്വീറ്റ് ഡ്രീംസ്‌....സ്വീറ്റ് ഡ്രീംസ്‌....
(ആരാരും കാണാതെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts