കാറ്റു മൂളിയോ (ഓം ശാന്തി ഓശാന )
This page was generated on April 18, 2024, 3:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,നസ്രിയ നസീം ,രണ്‍ജി പണിക്കര്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 04:32:11.

കാറ്റു മൂളിയോ..പ്രണയം
കേട്ടുണർന്നുവോ...ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ‌തൂവലാൽ..
(കാറ്റു മൂളിയോ....)
എന്നോമൽ കിളിയേ...എന്നോമൽ കിളിയേ...

നീളുന്ന വഴികളിൽ തേടുന്നതെന്തേ
തൂവെള്ളി നിലവുപോൽ കാണുന്നതാരെ....
നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയോ
നാണമായ്‌ പെണ്ണേ...
ചേരുന്ന മൊഴികളിൽ കിന്നാരമോടെ
രാമൈന കുറുകിയോ നിന്നോടു മെല്ലെ
തൂവെൺപുലരി നിന്റെ ചുണ്ടിൽ ഈണമായ് മാറിയോ
പെണ്ണേ...നീ അറിയാതെ...നീർ പെയ്യുമേ...
തേൻ മഴപോലെ...നിന്നിലും മഞ്ഞുനീർ പെയ്യുമേ...ഏ ഹേയ്...
(കാറ്റു മൂളിയോ....)

പ്രാണന്റെ ലിപികളിൽ നീ തീർത്ത പേരു്
നീ നിന്റെ വിരലിനാൽ തേടുന്ന നേരു്
മായാ മുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ
പെണ്ണേ...ആ മൊഴി കേൾക്കുവാൻ കാതോർക്കയോ
ഈ കിളിവാതിൽ പിന്നിലായ് നിന്നു നീ മെല്ലവേ..ഏഏയ്..
(കാറ്റു മൂളിയോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts