താനന്നം ഒരു കിന്നാരം (ആകാശങ്ങളില്‍ )
This page was generated on May 17, 2024, 12:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅഭിജിത് പി എസ് നായര്‍
ഗാനരചനജയകുമാർ കെ പവിത്രൻ
ഗായകര്‍നജീം അര്‍ഷാദ് ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2014 19:47:31.

താനന്നം ഒരു കിന്നാരം
കളഗാനം നൂപുരനാദം...
കാതോരം നിൻ പുന്നാരം
തൂകീടും പുതിയൊരു നാണം
പുഴയൊഴുകിടും വനിയിലെ മൺവഴിയോരം
നിറമണിഞ്ഞിടും കനവിന്റെ കൂടൊന്നു നെയ്യാം
നനുനനെയൊരു മുകിലിന്റെ തൂവൽ ചൂടാം
ഓ...ഇളവെയിലിനെ പുണരാം നൽപ്പൂങ്കാറ്റേ...

താനേ താനേ നെഞ്ചിലൊരു മോഹം
തുടികൊട്ടീടും മേളമോ....
ആരോ മൂളും മേഘപദമാണോ
ആനന്ദത്തിൻ അലയൊലികളായ്
സുരഭിലമാമീ പൊൻ പൂവാടികളിൽ
പൂവണിയും താരാവീഥികളിൽ
നാം കാത്തിരുന്ന കനി തിരയാം....
കാലം മായ്ക്കാത്ത കഥ തുടരാം....
താനന്നം ഒരു കിന്നാരം
കളഗാനം നൂപുരനാദം...

തെന്നൽ കൈയാൽ കണ്ണു പൊത്തുമ്പോൾ
കാണ്മൂ ഞാൻ നിന്നെ ഉള്ളിലായ്
തൊട്ടാൽ വിരിയും ചെമ്പനീർ മൊട്ടിൽ
തഞ്ചിക്കൊഞ്ചി തഴുകി വെറുതേ...
ഓ...വിണ്‍താഴ്‌വരയിൽ...വെൺതേരേറിവരും
വസന്തഗീതമുതിരുകയായ്...
സ്വർഗ്ഗം നമ്മിൽ വിടരുകയായ്‌....
(താനന്നം....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts