ഓലഞ്ഞാലി കുരുവീ (ഓഡിയോ വേർഷൻ) (1983)
This page was generated on March 28, 2024, 9:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,നിക്കി ഗല്‍റാണി
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2013 03:24:55.

ഓലഞ്ഞാലി കുരുവീ...ഇളം കാറ്റിലാടി വരൂ നീ...
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി...(2)
നറുചിരി നാലുമണിപ്പൂവു പോൽ വിരിഞ്ഞുവോ..
ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ...
നനയും...ഞാനാദ്യമായ്....
(ഓലഞ്ഞാലി കുരുവീ...)

ഈ പുലരിയിൽ...കറുകകൾ തളിരിടും വഴികളിൽ...
നീ നിൻ മിഴികളിൽ...ഇളവെയിൽ തിരിയുമായ് വരികയോ...
ജനലഴിവഴി പകരും...നനു നനെയൊരു മധുരം..
ഒരു കുടയുടെ തണലിലണയും നേരം...പൊഴിയും മഴയിൽ
ഓലഞ്ഞാലി കുരുവീ...ഇളം കാറ്റിലാടി വരൂ നീ...
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി..

വാ...ചിറകുമായ് ചെറുവയൽ കിളികളായ്‌ അലയുവാൻ
പൂന്തേൻ മൊഴികളാൽ...കുറുമണി കുയിലുപോൽ കുറുകുവാൻ...
കളിചിരിയുടെ വിരലാൽ തൊടുകുറിയിടുമഴകായ്
ചെറു കൊലുസ്സിന്റെ കിലുകിലുക്കത്തിൽ താളം മനസ്സിൽ നിറയും
(ഓലഞ്ഞാലി കുരുവീ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts