മേലേ വാനിലെ (ബൈസിക്കിൾ തീവ്സ് )
This page was generated on April 30, 2024, 11:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപക്‌ ദേവ്‌
ഗാനരചനജിസ് ജോയ്
ഗായകര്‍നവീന്‍ അയ്യര്‍ ,ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,അപർണാ ഗോപിനാഥ് ,ജാഫർ ഇടുക്കി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 09:07:09.

മേലേ വാനിലെ കിളികളായ്
ചേരാം മാരിവിൽ ചെരുവിലായ്
ഇനി ഒന്നായ് ഒന്നായ് കാണാം കനവേ...ഹോയ്...
തീരാ വെണ്ണിലാ തിരകളായ്
ചേരാം വെൺ‌മുകിൽ കടവിലായ്
ഇനി ഒന്നായ് ഒന്നായ് ഉയരാം നിനവേ....
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഇരുളിലോ തിരിയാകാം എന്നും...
പകലിനായ് മഴയാകാം
കുളിരായ് പീലി വിടരാം
ഈ പൂഞ്ചെരുവിൽ തണലേകിടുമോ...
നിലവേ...നിലവേ...
ഈ ആകാശങ്ങളാകെ
നിനവേ...നിനവേ...
ഈ താഴ്‌വാരങ്ങളാകെ
നിലവേ...നിലവേ...
ഓ...ഓ...ഓ....

തെന്നൽ പാടുമീ പാട്ടിലെ
മൗനം മാഞ്ഞൊരീ കവിതയായ്
ഇനി ഉയരേ...ഉയരേ...ഉയരേ...പറക്കാം..
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഇരുളിലോ തിരിയാകാം എന്നും...
പകലിനായ് മഴയാകാം
കുളിരായ് പീലി വിടരാം
ഈ പാൽമഴയിൽ നനയാൻ കൊതിയായ്
നിലവേ...നിലവേ...
ഈ ആകാശങ്ങളാകെ
നിനവേ...നിനവേ...
ഈ താഴ്‌വാരങ്ങളാകെ
നിലവേ...നിലവേ...
നിൻ താരാട്ടുമായ് അരികെ
വരുമോ...നിനവേ...
ഓ...ഓ...ഓ....
നിനവേ...

തേൻ തൂകുമീ വഴികളിൽ
നാം അന്നുചേർന്നിങ്ങനെ...
നോവുകൾ മായ്ക്കുമൊരോമലേ...തേടിയോ...
തൂമഞ്ഞുമായ് വന്നുവോ..
നോവാകെയും മായ്ച്ചുവോ...
പുഞ്ചിരിനീട്ടിയൊരീണം പാടിയോ...
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഈ പൂഞ്ചെരുവിൽ തണലേകിടുമോ...
നിലവേ...നിലവേ...
ഈ ആകാശങ്ങളാകെ
നിനവേ...നിനവേ...
ഈ താഴ്‌വാരങ്ങളാകെ
നിലവേ...നിലവേ...
നിൻ താരാട്ടുമായ് അരികെ
വരുമോ...നിനവേ...
ഓ...ഓ...ഓ....
നിലവേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts