പാതിരാപ്പൂ (ബാങ്കിള്‍സ് )
This page was generated on April 30, 2024, 10:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസുവീദ് വില്‍സണ്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 28 2013 05:30:12.

ആ...ആ...ആ...
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ
വിലോലമായ് വിമൂകമായ്
നിന്നെ തേടുന്നു ഞാൻ...
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ...

ഈ നിലാവിലെ...പൂപ്പാലയിൽ
രാക്കിനാവുമായ്...രാപ്പാടിയായ്...
ഇനിയൊരു ഗാനം തിരയുകയായ്
ഇണയുടെ ഈണം നിറയുകയായ്
നിണം മണക്കുമോർമ്മതൻ
കണം തുളുമ്പി നിൽക്കയായ്...ഇതാ...
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ...

ഈ വിശാലമാം നീർച്ചോലയിൽ
ഈ അശാന്തമാം പൂവാടിയിൽ
പുതുമഴ തേടി അണയുകയായ്
പുതിയൊരു കാറ്റായ് അലയുകയായ്
മുഖം ചുവന്ന രാത്രി തൻ
നഖം വിരിഞ്ഞ യാമമായ്...ഇതാ...

പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ
വിലോലമായ് വിമൂകമായ്
നിന്നെ തേടുന്നു ഞാൻ...
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts