ഒരു ഞെട്ടിന്മേൽ (ഫ്രണ്ട്ഷിപ്പ് )
This page was generated on April 28, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഫര്‍ഹാന്‍ റോഷന്‍
ഗാനരചനസിജു തുറവുര്‍
ഗായകര്‍ശക്തിശ്രീ ഗോപാലൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2013 03:36:39.

ഒരു ഞെട്ടിന്മേൽ രണ്ടിലപോലെ നാംതമ്മിൽ
ഒരുമിച്ചെന്നോ യാത്രികരായി ഈ മണ്ണിൽ
പങ്കിടുന്ന കിനാവുകൾ...പൂവിടും പുലർവേളയിൽ
പങ്കിടുന്ന കിനാവുകൾ...പൂവിടും പുലർവേളയിൽ
മലരിൽ വീണൊരു മഴമണി പോലെ
മനസ്സിൽനിന്നും പതിയെ പതിയെ
അടരുകയാണോ...അകലുകയാണോ സൗഹൃദം...
ഒരു ഞെട്ടിന്മേൽ രണ്ടിലപോലെ നാംതമ്മിൽ
ഒരുമിച്ചെന്നോ യാത്രികരായി ഈ മണ്ണിൽ....
ആ...ആ...ആ...ആ....
ആ...ആ...ആ...ആ....

ഒരുവാക്കും പറയാതെ നാം
ഒരുനോട്ടം നോക്കാതെ....
ഒരുവാക്കും പറയാതെ നാം
ഒരുനോട്ടം നോക്കാതെ....
മൗനച്ചിറകുമായ് പാറുകയാണോ...
മോഹച്ചിമിഴുകൾ അണയുകയാണോ...
മുകിലുകൾ മഴയായ് പെയ്യുന്നോ...
നിഴലുകൾപോലും അകലുന്നോ...അകലുന്നോ...
ഒരു ഞെട്ടിന്മേൽ രണ്ടിലപോലെ നാംതമ്മിൽ
ഒരുമിച്ചെന്നോ യാത്രികരായി ഈ മണ്ണിൽ....
ഓ...ഓ...ഓ....ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts