കൊട്ടി കൊട്ടി പാടുന്നു (ബ്ലാക്ക് ഫോറസ്റ്റ് )
This page was generated on April 30, 2024, 10:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമോഹന്‍ സിതാര
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:13:44.

കൊട്ടിക്കൊട്ടി പാടുന്നു
നെഞ്ചിൽ ഈണം കേൾക്കുന്നു
താളം കൂട്ടുകൂടണുണ്ടേ...
(കൊട്ടി കൊട്ടി....)
നട നട നട കളിത്തട്ടിലെ
കെട്ടിച്ചാടണ ചേലുമായ്
തക തക തക കതിർനാമ്പിലെ
വിത്തും തേടുവാൻ ആരിനീ
ആരിനീ...ആരിനീ...ആരിനീ...ഓ ഓ ഓ...
(കൊട്ടിക്കൊട്ടി....)

ചന്തീര ഭഗവാനുണ്ടക്കാലത്തീ...
സൂരിയ ഭഗവാനുണ്ടക്കാലത്തീ...

ഒന്നാം പൂമരത്തിൽ..ഉണ്ടോ പൂ പറിക്കാൻ
ആരുണ്ടെടോ..ഞാനുണ്ടെടോ...
താനുണ്ടെടോ കൂടെ...
രണ്ടാം കുന്നു കേറാൻ...
വയ്യ പാറ താണ്ടാൻ
കളിയല്ലടോ ചതിയാണിതു്
ഞാനില്ലെടോ കൂടെ
മെല്ലെ പാപ്പാത്തി വന്നു് ചുറ്റും കറങ്ങി നിന്നു
പിന്നെ തിരിഞ്ഞു നോക്കി തക്കം മറിഞ്ഞു കേറി
തെന്നി പൂവിൻ ചന്തത്തിൽ മുത്തം കൊടുത്തുകൊണ്ടു്
മിന്നി പറന്നുപോയി..ഒന്നു കണ്ടു രസിക്കാൻ
ഓ...ഓ...ഓ...
(കൊട്ടിക്കൊട്ടി....)

ഞാവൽ കൊമ്പിലേറാൻ..ഉണ്ടോ കാ പറിക്കാൻ
ഞാൻ പോകണു്..നീ പോരുമോ
ഒന്നായി നാം പോകാം
ഇല്ല ഞാനില്ലടോ...വയ്യാവേലിയാകും
നിൻ പാട്ടിനു് നീ പോകെടോ
ഞാനെന്തിനാ കൂടെ...
കണ്ടോ അരികെ ഞാവൽ മരത്തിന്റെ മുഴുത്ത പഴം
ആടി കിളിയും വന്നേ പാടി ബഹളം വെച്ചും
ചുറ്റും പറന്നെത്തി വരും മീട്ടി കൊമ്പും കുഴലും
കാണാൻ രസവുമുണ്ടേ തിന്നാൻ പഴവും കിട്ടും
ആ...ആ...ആ....
(കൊട്ടിക്കൊട്ടി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts