വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | മുരളി ഗുരുവായൂർ |
ഗാനരചന | സജീവ് നാവകം |
ഗായകര്‍ | അഫ്സല് ,അനുപമ വിജയ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 08 2013 02:04:18.
ഒന്നിച്ചൊരു ഗാനം മൂളാം ഒരുമിച്ചൊരു താളം തുള്ളാം ഒരു മെയ്യാണൊരുമനമായിന്നാടിപ്പാടീടാം പുള്ളിമാനായ് തുള്ളി നടക്കണ കാലം പുഞ്ചിരിച്ചാൽ പുളകം കൊള്ളണ പ്രായം പ്രണയത്തിൻ പൂങ്കാറ്റിൽ അക്ഷരദീപം ഉയരും നേരം ഈ സ്നേഹതീരം ചേരാമോ.... ഈണത്തിൽ രാഗങ്ങൾ മെല്ലെ കാതിൽ മൂളും നേരം മോഹങ്ങൾ മറച്ചുവെയ്ക്കാതെ.... പഞ്ചാരിക്കൊമ്പും കുഴലും മേളം പഞ്ചാരച്ചുണ്ടിൽ വിരിയും താളം... താരങ്ങൾ താനേ മിന്നും കാലം... ഇതു ഞങ്ങൾക്കുത്സവ മേളം... ഇനി ഈ പൂമേടയിൽ...വിരിയാം പൂത്തിങ്കളായ്... മഴവിൽ വാനിലൂറും...നിറമായ് തേൻ കണമായ് പഞ്ചാരിക്കൊമ്പും കുഴലും മേളം ഹോയ്...പഞ്ചാരച്ചുണ്ടിൽ വിരിയും താളം... ഹേയ്...താരങ്ങൾ താനേ മിന്നും കാലം... ആഹാ...ഇതു ഞങ്ങൾക്കുത്സവ മേളം... പുള്ളിമാനായ് തുള്ളി നടക്കണ കാലം കാലം....കാലം... പുഞ്ചിരിച്ചാൽ പുളകം കൊള്ളണ പ്രായം... |