കാറ്റിലെ പൂമണം (കഥവീട് )
This page was generated on May 1, 2024, 1:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍സുചിത്ര കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2013 06:01:01.

കാറ്റിലെ പൂമണം പൂവിലെ തേൻകണം
ആരെയോ കാത്തിരുന്നു....
വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ
മഞ്ഞുനീർ തൂകി നിന്നു....
നീ വരും നേരവും നോക്കി ഈ രാക്കിളി
തൂവൽ കുടഞ്ഞു നിന്നു...
കാറ്റിലെ പൂമണം പൂവിലെ തേൻകണം
ആരെയോ കാത്തിരുന്നു....

നിദ്രയിൽ നുറുങ്ങുവെട്ടമായ്
നിറങ്ങൾ വീശി നീ പുണർന്നുവെങ്കിലോ...
സ്നേഹമേ ഉണർന്നു പാടുമോ
എന്നു കാതിൽ നീ ചൊല്ലിയെങ്കിലോ....
നിനക്കു മാത്രമായ് കിനാക്കൾ പെയ്തിടും
തളിർ മരങ്ങളിൽ കുളിർ പടർന്നിടും ഈ രാവിൽ...
ആലോലം കാറ്റിലെ പൂമണം പൂവിലെ തേൻകണം
ആരെയോ കാത്തിരുന്നു....
വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ
മഞ്ഞുനീർ തൂകി നിന്നു....

ഈ മാത്രതൻ സുഗന്ധമേറ്റു നീ
വർണ്ണശലഭമായ് മാറിയെങ്കിലോ...
പൂക്കുമീ ലതാവനങ്ങളിൽ
സ്വയം മറന്നു നീ പാറിയെങ്കിലോ...
ഋതുക്കളാകെയും വസന്തമായിടും
നിനക്കു മാത്രമായ് മരന്ദമേകിടും ഈ രാവിൽ....
ആലോലം കാറ്റിലെ പൂമണം പൂവിലെ തേൻകണം
ആരെയോ കാത്തിരുന്നു....
വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ
മഞ്ഞുനീർ തൂകി നിന്നു....
നീ വരും നേരവും നോക്കി ഈ രാക്കിളി
തൂവൽ കുടഞ്ഞു നിന്നു...
ആഹഹാ അഹാഹഹാ
ആഹഹ ആഹഹാ.....
അഹഹാ.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts