നീലക്കാടിനു മുകളിലെ (ഗോഡ്‌ ഫോര്‍ സെയില്‍ - ദൈവം വില്‍‌പ്പനയ്ക്ക് )
This page was generated on May 20, 2024, 6:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ) ,കണ്ണൂർ ഷെരിഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2013 07:01:16.

നീലക്കാടിനു മുകളിലെ
നീലിമലയുടെ നെറുകയിൽ
നിത്യതാപസനേ നീയെൻ അയ്യനയ്യപ്പൻ
പഴമൊഴികൾ ചൊല്ലിയ കഥയിലെ
ഹരിഹരനു നൽകിയ സുകൃതമേ
സ്വാമീ...സ്വാമീ....
(നീലക്കാടിനു....)

പമ്പയ്ക്കൊരു സായൂജ്യം എന്നെന്നും പൈതൽ നീ
കാടിൻ വഴിയോരത്തോ കണ്ടെത്തീ പൊൻമുത്തേ...
(പമ്പയ്ക്കൊരു....)
ആരാരും പൂജിക്കും ആരോമൽ നീയല്ലേ
കുഞ്ഞില്ലാ രാജ്യത്തെ കുഞ്ഞോമൽ നീയല്ലേ...
കരിമലയുടെ കാഠിന്യം പലവട്ടം താണ്ടീ ഞാൻ
പടിമുകളിലെ ബിംബത്തിൽ നെയ്യായിച്ചേരുന്നയ്യപ്പാ...
സ്വാമീ.....
(നീലക്കാടിനു....)

ഒന്നെന്നൊരു വേദത്തിൻ ഓംകാരം തന്നെ നീ
ദുരിതക്കറ മാറ്റീടും ദേവസ്വരമല്ലേ നീ
ജന്മങ്ങൾ നെഞ്ചേറ്റും ജ്യോതിപ്പൂവല്ലേ നീ
ആത്മാവിൽ ചേക്കേറും മോക്ഷത്തേനല്ലേ നീ
തിരുനടയുടെ വാതിൽക്കൽ തിരിവെട്ടം പോലെ ഞാൻ
ഹരിഹരസുതഗീതത്തിൽ ലയമായിത്തീരുന്നയ്യപ്പാ...
സ്വാമീ...സ്വാമീ...
സ്വാമീ...സ്വാമീ...
ആ...ആ...ആ....ആ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts