വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ടി ഹരിഹരന് |
ഗാനരചന | ടി ഹരിഹരന് |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 18 2013 08:33:43.
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ- ചന്ദ്രനൊളിക്കുന്ന കാട്ടിൽ.. ചന്ദനം മണക്കുന്ന കാട്ടിൽ പകൽ- ചന്ദ്രനൊളിക്കുന്ന കാട്ടിൽ.. താനേ പൊട്ടിച്ചിരിക്കും കാട്ടാറോ ആറ്റിലെ ആമ്പൽപ്പൂവോ...ആതിരക്കുളിർ കാറ്റോ ആരാണിവൾ...ഹാ....ഹാ.... ചന്ദനം മണക്കുന്ന കാട്ടിൽ പകൽ- ചന്ദ്രനൊളിക്കുന്ന കാട്ടിൽ..... ഈറനുടുക്കും മാനം...മുടി കാറ്റിലൊതുക്കും നേരം ജാലക്കാരൻ മൈലേ...നിൻ നീലപ്പീലികളെവിടേ... ഈറനുടുക്കും മാനം...മുടി കാറ്റിലൊതുക്കും നേരം ജാലക്കാരൻ മൈലേ...നിൻ നീലപ്പീലികളെവിടേ... ജാലക്കാരൻ മൈലേ...നിൻ നീലപ്പീലികളെവിടേ... പാടിപ്പാടി മയക്കും കുയിലേ പുല്ലാങ്കുഴലെവിടെ...ഹാ....ഹാ.... ചന്ദനം മണക്കുന്ന കാട്ടിൽ പകൽ- ചന്ദ്രനൊളിക്കുന്ന കാട്ടിൽ..... പൊന്നിലഞ്ഞികൾ പൂക്കും..പാതിരാപ്പൂങ്കാവിൽ നൃത്തം വെയ്ക്കാനണയും വനദേവതമാരുടെ സഖിയോ... പൊന്നിലഞ്ഞികൾ പൂക്കും..പാതിരാപ്പൂങ്കാവിൽ നൃത്തം വെയ്ക്കാനണയും വനദേവതമാരുടെ സഖിയോ... നൃത്തം വെയ്ക്കാനണയും വനദേവതമാരുടെ സഖിയോ... ഇവൾ ഋതുഭേദങ്ങൾ പുൽകിയുണർത്തും വസന്തകന്യകയോ....ആ...ഹാ.... (ചന്ദനം മണക്കുന്ന...) |