തെക്ക് തെക്ക് (തെക്ക് തെക്കൊരു ദേശത്ത് )
This page was generated on May 3, 2024, 2:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅരുൺരാജ്
ഗാനരചനഅജി പുത്തൂർ
ഗായകര്‍വൈ എസ് അരുൺ ,ഇടുക്കി രാജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:37:51.

തെക്കു് തെക്കൊരു ദേശത്തു്....
തെക്കൻ കാറ്റിൻ....മൂളക്കം...
മുല്ലപ്പൂവിനു് കിട്ടിയത്രേ
മുത്തു നിറച്ചൊരു പൊൻ ചിപ്പി...

ഓ...ഓ....ഓ....
തെക്കു് തെക്കു് തെക്കൊരു ദേശത്തു്...
തെക്കൻ കാറ്റിൻ മൂളക്കം...(2)
ഹേയ്...മുല്ലപ്പൂവിനു് കിട്ടിയത്രേ
മുത്തു നിറച്ചൊരു പൊൻ ചിപ്പി...
മുത്തു നിറച്ചൊരു പൊൻ ചിപ്പി...
(തെക്കു് തെക്കു്...)

തന്നന്നം നാനാ...തന്നന്നം നാനാ...
തന്നന്നം നാനാ...നാ നാ നാ...(2)
തന്നനനാനാ...തന്നനനാനാ...
തന്നനനാനാ...നാ നാ നാ...(2)

മൂക്കു വിയർത്തതു് മൂക്കുത്തിയാക്കിയ
മിന്നാമിന്നിനസൂയ...(2)
രാക്കിളിപ്പെണ്ണിന്റെ ചെവിയിലതോതി
ചിപ്പി നിറച്ചും ചേറാ...
മുല്ലേടെ ചിപ്പി നിറച്ചും ചെളിയാ...(2)
ഹേയ് കുശുമ്പിന്നും കുന്നായ്മയ്ക്കും
മരുന്നില്ല പെണ്ണേ...
കുറുമ്പിക്കാറ്റതു ചൊല്ലിച്ചൊല്ലി
പറ പറ പറ പറന്നു...(2)
(തെക്കു് തെക്കു്....)

നെല്ലു കടിച്ചു് പല്ലു കൊഴിഞ്ഞൊരു
വണ്ടിൻ കണ്ണു കടിച്ചു....(2)
അയിരാണിപ്പൂവിന്റെ കാതിൽ പറഞ്ഞു
തെക്കൻ കാറ്റു നുണച്ചി
പായാരം ചൊല്ലാൻ തെല്ലു മിടുക്കി...(2)
കതിരിന്നു വളം വെയ്ക്കാൻ ഞാനില്ല പൊന്നേ
കുറുമ്പിക്കാറ്റതു ചൊല്ലിച്ചൊല്ലി
പറ പറ പറ പറന്നു...(2)
(തെക്കു് തെക്കു്....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts