അസതോമാ (തെക്ക് തെക്കൊരു ദേശത്ത് )
This page was generated on April 19, 2024, 10:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅരുൺരാജ്
ഗാനരചനഅജി പുത്തൂർ
ഗായകര്‍അരുൺരാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:43:07.

അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
സാഗര നീലിമ സരസിജ മുകുളം...
സാമ്യസ്വരൂപിണീ ശ്രീരഞ്ജിനീ....
(അസതോമാ....)

ഉഷസ്സിലുണർന്നൊരു വെൺതാരമേ
ഉണ്മയായ് നീ കണ്ടതാരേ...
ഉഷസ്സിലുണർന്നൊരു വെൺതാരമേ
ഉണ്മയായ് നീ കണ്ടതാരേ...
കറുകനാമ്പിൻ കവിനേത്രമോ
കനകമയമാം യുഗസന്ധ്യയോ
പുണ്യപാപങ്ങൾ സ്വീകരിക്കയോ
വിണ്ഡലം തന്നെ ഹൃത്തിലാക്കയോ...
ഗഗരിരി ഗഗരിനി ഗഗരിരി ഗഗധധ
ഗരിനിധ മഗരിഗ മപധനി സരിഗമപാ.....
(അസതോമാ....)

ഗായത്രി ചൊല്ലും സംസ്കാരമേ
മോക്ഷമായി കണ്ടതെന്തോ....
ഗായത്രി ചൊല്ലും സംസ്കാരമേ
മോക്ഷമായി കണ്ടതെന്തോ....
പതിതനാവിൻ ഓംകാരമോ
ഹൃദയമലരിൻ നിറരാജിയോ...
പുണ്യപാപങ്ങൾ സ്വീകരിക്കയോ
വിണ്ഡലം തന്നെ ഹൃത്തിലാക്കയോ...
ഗഗരിരി ഗഗരിനി ഗഗരിരി ഗഗധധ
ഗരിനിധ മഗരിഗ മപധനി സരിഗമപാ.....
(അസതോമാ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts