ആനന്ദഗീതമേ (തെക്ക് തെക്കൊരു ദേശത്ത് )
This page was generated on May 1, 2024, 10:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅരുൺരാജ്
ഗാനരചനഅജി പുത്തൂർ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:31:19.

ആനന്ദഗീതമേ അരികിൽ വരൂ...
മിഴികളേ സ്നേഹാർദ്ര ബാഷ്പമാകൂ...
ആനന്ദഗീതമേ അരികിൽ വരൂ...
മിഴികളേ സ്നേഹാർദ്ര ബാഷ്പമാകൂ...
അകന്നതെന്തേ നീ അകലേക്കായ്
പരിഭവമാണോ...പിണക്കമാണോ....
അകന്നതെന്തേ നീ അകലേക്കായ്
പരിഭവമാണോ...പിണക്കമാണോ....
ആനന്ദഗീതമേ അരികിൽ വരൂ...
മിഴികളേ സ്നേഹാർദ്ര ബാഷ്പമാകൂ...

ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ
കാർകൂന്തലാലോരോ കഥ മെനഞ്ഞു
ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ
കാർകൂന്തലാലോരോ കഥ മെനഞ്ഞു...
പോയ വസന്തത്തിൽ ചൂടിയ പൂവിതൾ
വാടാതെ എൻ ഹൃത്തിൽ പ്രണയമായീ
ആനന്ദ.....
ആനന്ദഗീതമേ അരികിൽ വരൂ...
മിഴികളേ സ്നേഹാർദ്ര ബാഷ്പമാകൂ...

അറിയാതെ അറിയാതെ മൂളുന്ന ഗീതങ്ങൾ
നിന്നെക്കുറിച്ചുള്ളതായിരുന്നൂ...
അറിയാതെ അറിയാതെ മൂളുന്ന ഗീതങ്ങൾ
നിന്നെക്കുറിച്ചുള്ളതായിരുന്നൂ...
പ്രിയനേ നിൻ മുഖം കാണുവാനാകാതെ
എന്നും നിനക്കായി കാത്തിരിപ്പൂ....
ആനന്ദ......
ആനന്ദ......ആ...ആ...
(ആനന്ദഗീതമേ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts