മർഹബ (അഭിയും ഞാനും )
This page was generated on May 5, 2024, 5:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രമോദ്‌ നായര്‍
ഗാനരചനപി ജയകുമാര്‍
ഗായകര്‍അഫ്‌സല്‍ ,രേഷ്മ മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രോഹിത്
ഗാനത്തിന്റെ വരികള്‍
Last Modified: July 11 2013 04:46:25.

ഹൈറുദീസൈദൂ മർഹബ...
ഹൈറുദീസൈദൂ മർഹബ...
മിന്നി നിറയുകയായ് വെണ്ണിലാ...
വിണ്ണിലല്ലാ എന്റെ സ്വർഗ്ഗം..നിന്നിലാ...
നിന്റെ തീരാ പ്രണയദാഹം കണ്ണിലാ...
ഹൈറുദീസൈദൂ മർഹബ...
ഹൈറുദീസൈദൂ മർഹബ...

നീല നിലാമഴയിൽ ഉടലു നനയേ
ഒന്നായിടാം...നമുക്കൊന്നായിടാം...
താഴ്വാരമാം കുളിർച്ചില്ലയിൽ
ചേക്കേറിടാം ഇന്നു ചേക്കേറിടാം..

മേലെ മുകിലിൻ പടികൾ കയറാൻ
കൈ കോർത്തിടാം...
ആകാശമാം മലർ മെത്തയിൽ
തല ചായ്ച്ചിടാം....
താരകൾ നീട്ടും തിരി നോക്കി നീങ്ങുന്നുവോ...
ദൂരെയൊരു കടൽപ്പക്ഷിയായി മോഹമേ...
ഹൈറുദീസൈദൂ മർഹബ...
ഹൈറുദീസൈദൂ മർഹബ...

നിശാദളം ഇളംമഞ്ഞാൽ പൊതിഞ്ഞപോൽ
മനോതലം അനുരാഗം അറിഞ്ഞുപോയ്
അറിഞ്ഞു ഞാൻ പലകാലം നിൻ ദാഹവും
നിന്നിൽ ഞാനും അലിഞ്ഞേ എൻ പ്രിയാ...
ഹൈറുദീസൈദൂ മർഹബ...
ഹൈറുദീസൈദൂ മർഹബ...
മിന്നി നിറയുകയായ് വെണ്ണിലാ...
വിണ്ണിലല്ലാ എന്റെ സ്വർഗ്ഗം..നിന്നിലാ...
നിന്റെ തീരാ പ്രണയദാഹം കണ്ണിലാ...
ഹൈറുദീസൈദൂ മർഹബാ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts