പാഴ്മുളയും പെയ്തിറങ്ങും (ലിസമ്മയുടെ വീട് )
This page was generated on April 26, 2024, 10:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിനു തോമസ്‌
ഗാനരചനഎം ടി പ്രദീപ് കുമാര്‍
ഗായകര്‍ഭവ്യ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 03:32:23.

പാഴ്മുളയും പെയ്തിറങ്ങും
ആലോലം വിരൽ‌ത്തുമ്പാൽ മെയ് തലോടേ...
പാഴ്മുളയും പെയ്തിറങ്ങും
ആലോലം വിരൽ‌ത്തുമ്പാൽ മെയ് തലോടേ...
നോവും തേൻ തുള്ളിയായ് മാറും സ്നേഹാർദ്രമായ്
സ്നേഹം വിണ്‍ ഗംഗയായ് മോഹം പൂക്കും വല്ലിയായ്
വാർതിങ്കളാകുന്നു ഉള്ളിന്റെയുള്ളിൽ
പാഴ്മുളയും പെയ്തിറങ്ങും
ആലോലം വിരൽ‌ത്തുമ്പാൽ മെയ് തലോടേ...

വർണ്ണമേഘം പീലി നീർത്തും
അന്തി വാനം....
ഈറൻ നിലാവിനെ കാത്തിരിക്കും
ആ...ആ...ആ...
രാവായ് പിന്നെ...നിറതിങ്കൾ വന്നാൽ
നീഹാരപുഷ്പങ്ങൾ പൂത്തിറങ്ങും...
തിങ്കൾ നിലാവത്തു് മൗനം മാഞ്ഞൂ..
വിണ്ണിൽനിന്നുമാരോ ദൂരേ പാടി ഗാനം
പാഴ്മുളയും പെയ്തിറങ്ങും
ആലോലം വിരൽ‌ത്തുമ്പാൽ മെയ് തലോടേ...

കർണ്ണികാരപ്പൂക്കളെന്റെ സ്വപ്നവാനിൽ
ഏതോ പരാഗങ്ങൾ തേടിടുന്നു
സാരംഗിയിൽ സ്നേഹ രാഗങ്ങളിൽ
കൽഹാരപുഷ്പങ്ങൾ പൂത്തുലയും...
കൺ‌കോണിൽ മൊട്ടിട്ട കണ്ണീർക്കണം
നെഞ്ചിന്നുള്ളിൽ പൂവായ് മാറും കാലം..
(പാഴ്മുളയും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts