അന്തിവെയിൽ താഴവേ (ലിസമ്മയുടെ വീട് )
This page was generated on March 28, 2024, 1:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിനു തോമസ്‌
ഗാനരചനഎം ടി പ്രദീപ് കുമാര്‍
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ് ,മീര ജാസ്മിന്‍
ഗാനത്തിന്റെ വരികള്‍
Last Modified: May 11 2013 14:38:14.
അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം
ഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോ
മറയുന്നു ദൂരെയായ് ഇരുളുന്നു സന്ധ്യകൾ
മറുവാക്കൊന്നു പകരം മിണ്ടാതെ
അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം

മഴമേഘങ്ങൾ തേടിയോ കടലോളങ്ങൾ പുൽകുവാൻ
പൊഴിയും പൂക്കൾ കേണിടും അവ കിനിയും നീർമണി
ശലഭങ്ങൾ പാറിയോ തിരിനാളം തേടിയോ
നിറഭേദം തേടുമീ ശ്രുതി കൂട്ടും വേളയിൽ
ഒരു സാഗരം ഒരു സാഗരം ജീവിതം ജീവിതം
പോയൊരീ നാളുകൾ എന്നാളെന്നാളും
മീട്ടി പാഴ് സ്വരം തേടി സാന്ത്വനം

അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം
ഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോ
മറയുന്നു ദൂരെയായ് ഇരുളുന്നു സന്ധ്യകൾ
മറുവാക്കൊന്നു പകരം മിണ്ടാതെ
അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts