നാരങ്ങാപ്പാലും (വില്ലേജ് ഗൈസ് )
This page was generated on April 27, 2024, 2:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഉണ്ണി നമ്പ്യാര്‍
ഗാനരചനവിനു ശ്രീലകം
ഗായകര്‍കിരൺ കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:43:35.

നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും
ഇലകൾ പച്ച...പൂക്കൾ മഞ്ഞ
നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും
ഇലകൾ പച്ച..പൂക്കൾ മഞ്ഞ
ഓടിവരുന്ന കള്ളനെ പിടി പിടി കണ്ടുപിടി...

മാരിമുകിൽ തേടും നറു നാട്ടുപാതയോരം
പൂവണിഞ്ഞു നിന്നു നിറ സ്വപ്നവർണ്ണജാലം
മാരിമുകിൽ തേടും നറു നാട്ടുപാതയോരം
പൂവണിഞ്ഞു നിന്നു നിറ സ്വപ്നവർണ്ണജാലം..
കണ്ണാന്തളിക്കാവിന്നുള്ളിൽ കാണാം മയിലമ്മാനാട്ടം
കഥപറയണ കണ്ണിൽ കണ്ടേ...
എഴുതിരിയുടെ ഏദൻ തോട്ടം..
എഴുതിരിയുടെ ഏദൻ തോട്ടം..
(മാരിമുകിൽ തേടും...)

മേഘത്തേരിൽ വാഴും സൂര്യൻ
കണ്‍ ചിമ്മിയോ കാവൽ നിന്നോ...
പൊൻ ഗീതമായ് താഴെ വന്നോ....
(മേഘത്തേരിൽ....)
വെള്ളിയാമ്പൽ നെഞ്ചിൽ പൂക്കാലമോ..
പൂവെയിലിൻ കാതിൽ പുന്നാരമോ...
വെള്ളിയാമ്പൽ നെഞ്ചിൽ പൂക്കാലമോ..
പൂവെയിലിൻ കാതിൽ പുന്നാരമോ...
ആ കാടും ആ മേടും പുതുവീടായ് നടമാടും
പൊന്നും മിന്നും നിന്നിൽ ചിന്നും രാഗലോല സ്നേഹഭാവമോ...
രാക്കടമ്പു പൂത്ത ചന്തമോ....
രാക്കടമ്പു പൂത്ത ചന്തമോ....
ഹേയ് മാരിമുകിൽ തേടും നറു നാട്ടുപാതയോരം
പൂവണിഞ്ഞു നിന്നു നിറ സ്വപ്നവർണ്ണജാലം..

ഈറൻ മോഹം രാവാട ചാർത്തും
വൈശാഖമോ...വാർതിങ്കളോ...
മൺകൂട്ടിലെ വെൺ മേഘമോ...
(ഈറൻ മോഹം...)
ആറ്റിറമ്പിൽ ചായും താഴമ്പൂവോ
ആറ്ററിഞ്ഞ നേരിൻ മഞ്ജീരമോ...
ആറ്റിറമ്പിൽ ചായും താഴമ്പൂവോ
ആറ്ററിഞ്ഞ നേരിൻ മഞ്ജീരമോ...
ആ കാടും ആ മേടും പുതുവീടായ് നടമാടും
പൊന്നും മിന്നും നിന്നിൽ ചിന്നും രാഗലോല സ്നേഹഭാവമോ...
രാക്കടമ്പു പൂത്ത ചന്തമോ....
രാക്കടമ്പു പൂത്ത ചന്തമോ....
ഹേയ് മാരിമുകിൽ തേടും നറു നാട്ടുപാതയോരം
പൂവണിഞ്ഞു നിന്നു നിറ സ്വപ്നവർണ്ണജാലം..
(മാരിമുകിൽ തേടും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts