പാതകള്‍ (ഇമ്മാനുവൽ )
This page was generated on May 7, 2024, 6:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍രേഷ്മ ,കാൾ ഫ്രെനിയെസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ഫഹദ് ഫാസില്‍ ,മുകേഷ് ,നെടുമുടി വേണു ,നന്ദു ,രമേഷ് പിഷാരടി ,റീനു മാത്യൂസ്
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:39:34.

പാതകൾ ഈ പാതകൾ
വിമൂകം നീളും പാളങ്ങൾ
യാത്രയിൽ നിൻ യാത്രയിൽ
പിന്നാലേ പോരും മോഹങ്ങൾ...
പൊൻ നാളമായ്...ഇന്നീ ഇരുൾ
നീ തന്നെ നീക്കീടൂ...

നാലുപാടും ജനലുകൾ
വാതിലും തുറന്നിടാം
പുലരിയും പ്രസാദവും
ഓടി വന്നു ചേരുവാൻ
താഴെ വീഴുമെന്നാകിലും
നീറും മണ്ണിനാശ്വാസമായ്
ഓരോ തുള്ളിയായ് പോരു നീ
ഇതിലേ വേഗം പോരവേ....

പാടെ മാഞ്ഞു പോകുമോ
ഭൂമി കാത്ത നനവുകൾ...
നിന്നിലൂടെ മണ്ണിലെ...
നേർത്ത ധാര നീളണം...
വാടിപ്പോകുമെന്നാകിലും
വേനൽച്ചൂടിലാശ്ലേഷമായ്
താഴെ ഇലകളായ് മൂടുന്നീ
നോവിൻ തീരാ നൊമ്പരം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts