പറയുമോ കാതില്‍ (ഒമേഗ.exe )
This page was generated on April 28, 2024, 9:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറോണി റാഫേല്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍വിധു പ്രതാപ് ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 04:47:23.

പറയുമോ കാതില്‍ ഇന്നു നീ..
എന്നെ ഇഷ്ടമോ ഒന്നു ചൊല്ലു നീ
പരിഭവം കാട്ടി ഇന്നു ഞാന്‍
തൊട്ടു നില്‍ക്കവേ...തെല്ലു നീങ്ങിയോ...
എന്റെ ജന്മവും നിന്റെതല്ലയോ
സ്നേഹമർമ്മരം ഇന്നു കേട്ടുവോ...
ഒന്നു തൊട്ടനേരം എന്തിനിത്ര മൗനനൊമ്പരം...
(പറയുമോ കാതില്‍....)

മേഘമോ...മഞ്ഞു കാലമോ...
പൂവിനാദ്യം നീര്‍ത്തുള്ളി നീട്ടി നിന്നതും
ഓമലേ...നിന്റെ മോഹമോ
എന്നിലാദ്യം പൂത്തുമ്പിയായി വന്നതും
ദൂരെയായ് വർ‌ണ്ണത്താഴ്വര
ചാരെയായ് എങ്ങും പൂമഴ
എന്റെ രാത്തുമ്പി നീട്ടുന്ന തേന്‍കണം
തേടിത്തേടി വന്നണഞ്ഞ തെന്നലാണു നീ...
(പറയുമോ കാതില്‍....)

പാടിടും കുഞ്ഞു മൈനകള്‍
ഈണമോടെ കാറ്റിന്റെ കൂടെ വന്നുവോ...
ചേലെഴും നിന്റെ കണ്ണിലെ
സ്വപ്നമാരും കാണാതെ നുള്ളി നീങ്ങിയോ...
ആദ്യമായ് കണ്ട നേരവും
ആര്‍ദ്രമായ്‌ ചൊന്ന കാര്യവും...
നെഞ്ചിലാനന്ദ സംഗീതമാകവേ...
ഉള്ളിലുള്ള സ്നേഹമിന്നു പങ്കുവെച്ചിടാം...
(പറയുമോ കാതില്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts