മായം മായം (ലോക് പാല്‍ )
This page was generated on May 4, 2024, 1:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സൂരജ് സന്തോഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 09:48:45.

മായം മായം മായ സർ‌വ്വം മായം മായ
കാണാലോകം വേറൊന്നുണ്ടേ....
മായം മായം മായ സർ‌വ്വം മായം മായ
കാണാലോകം വേറൊന്നുണ്ടേ....
വാരിക്കോരി കൂട കുമിച്ചതു് പോകും മറിമായം
ഓരോ തുള്ളിയും ഊറ്റി നിറച്ചതു് മായും മറിമായം
എല്ലാം കാണും കണ്ണുള്ളോനുണ്ടേ...മേലേ...
എല്ലാമറിയും തമ്പ്രാനുണ്ടേ....

മായം മായം മായ സർ‌വ്വം മായം മായ
കാണാലോകം വേറൊന്നുണ്ടേ....
മായം മായം മായ സർ‌വ്വം മായം മായ
കാണാലോകം വേറൊന്നുണ്ടേ....

മായം മായം മായം മായം മറിമായം
മായം മായം മായം..(2)

മായാമയന്‍ പൊന്‍പീലി വീശും
പൊന്നാകെ മണ്ണായി മാറും
പഞ്ചാമൃതം വല്ലാതെ തിന്നാല്‍
നഞ്ചായി കയ്പ്പായി മാറും...
ആരും കാണാതെല്ലാനാളും
കാര്യം നേടാനാകില്ല....
നേരം കാലം നോക്കാതെങ്ങും
നാടൻ മാവും പൂക്കില്ല...

മായം മായം മായ സർ‌വ്വം മായം മായ
കാണാലോകം വേറൊന്നുണ്ടേ....
മായം മായം മായ സർ‌വ്വം മായം മായ
കാണാലോകം വേറൊന്നുണ്ടേ....

അമ്മാനമാടും പൊന്‍നാണയം
ചെമ്പായി പിന്നെ മാറും
കണ്ണാടിയില്‍ മിന്നുന്ന പോലെ
എല്ലാരും നിന്‍ നേരു കാണും...
വാനം മീതേ പാറിപ്പോയാല്‍
താഴെ വീഴാതൊക്കില്ലാ...
കാലക്കേടിന്‍ ഓളപ്പെയ്ത്തില്‍
കോലം മാറാന്‍ ആളില്ലാ...
(മായം മായം.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts