ദോശ നല്ലൊരു ദോശ (പ്രൊപ്രൈറ്റേഴ്സ് കമ്മത്ത് & കമ്മത്ത് )
This page was generated on March 29, 2024, 11:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,എം ജയചന്ദ്രന്‍ ,നിഖിൽ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2013 07:05:05.

സാദാ ദോശ, കല്ല്‌ ദോശ, തട്ടു ദോശ, കുട്ടി ദോശ
റവ ദോശ, മല്ലി ദോശ, തളിരു് ദോശ, മുളകു ദോശ
കാരറ്റ് ദോശ, ബീറ്റ്‌‌റൂട്ട് ദോശ, കാബേജ് ദോശ, കറുമുറു ദോശ,
ബോംബെ ദോശ, കുട്ടപ്പ ദോശ, തട്ടിൽ‌കൂട്ടി കീമാദോശ
മൈദാദോശ, നാടന്‍ ദോശ, അട ദോശ, പൊടി ദോശ,
പീസ് ദോശ, പനീര്‍ ദോശ, പേപ്പർ ദോശ, ഒണിയൻ ദോശ,
റോക്കറ്റ് ദോശ, പച്ചരി ദോശ, ഗോതമ്പു് ദോശ, തക്കാളി ദോശ,
റബ്ബര്‍ ദോശ, പുതിന ദോശ, ഉപ്പുപുളി കീരാ ദോശ,
ദോശ വേണോ....ദോശ വേണോ....ദോശ വേണോ....

ദോസ നല്ലൊരു ദോസ വേണോ...ദോസ തിന്നാനാസയുണ്ടോ
ദോസയെന്നൊരു പേരു കേട്ടാല്‍ നാക്കിലൂടൊരു കപ്പലോടും...
ദോസ തിന്നാന്‍ ആസയുണ്ടോ....വേണോ..
ദോസ നല്ലൊരു ദോസ വേണോ...ദോസ തിന്നാനാസയുണ്ടോ
ദോസയെന്നൊരു പേരു കേട്ടാല്‍ വാശിയോടെ വയറു പാടും..
ദോസ തിന്നാന്‍ ആസയുണ്ടോ.......
സേട്ടനൊരു ദോസ...അനിയനൊരു ദോസ
വണ്ടർ‌‌ഫുള്ളാ സുട്ടെടുത്ത രണ്ടു് ദോസാ...

നല്ലരിമാവ്‌ ഉഴുന്തു മാവു് കലക്കിച്ചുട്ടൊരു ദോസാ
കൊതിച്ചു നിന്നാല്‍ മദിച്ചുവന്നു് ചിരിച്ചു കാട്ടണ ദോസ
ദോശ...പുതുരുചികളുമായ് ദോശ...പല പല തരമായ്
ദോശ അതു പ്രിയതരമായ് ദോശ...ഇനിയൊരു ഹരമായ്..
ചെങ്കോട്ടക്കല്ലിലിട്ടു് വെങ്കായം മീതെയിട്ടു്
ചെറു മുല്ലപ്പായപോലെ ഒണിയൻ ദോശ
എള്ളോളം എണ്ണയിട്ടു്...വേണ്ടോളം വെണ്ണയിട്ടു്
കടലാസിന്‍ വണ്ണമോടെ കിടിലന്‍ ദോശ...
പിന്നെ പറഞ്ഞ ഞൊടിയിലടുപ്പത്തടുക്കി ചുടു ചുടെ
അടുക്കല്‍ വന്നിട്ടും മിടുക്കു് തുടിയ്ക്കും വെടിക്കെട്ടു് ദോസ...
ദോസയ്ക്കൊരുമ്മ...

തമിഴകത്തിന്‍ പെരുമകാട്ടും അരുമയാന ദോശ
പുളിയുമുപ്പും വിരുതുകാട്ടും ഉഡുപ്പിക്കാരന്‍ ദോശ..
ദോശ...മണമൊഴുകുകയായ് ദോശ..കൊതി പടരുകയായ്...
ദോശ..കട നിറയുകയായ് ദോശ..അതൊരതിശയമായ്
പെണ്ണിന്റെ പൊട്ടുപോലെ വട്ടത്തില്‍ ചുട്ട ദോശ
കരിമേഘക്കല്ലുമേലെ അമ്പിളിദോശ
ആവോളം നന്മയിട്ടു് കടലോളം സ്നേഹമിട്ടു്
ആരേയും പാട്ടിലാക്കാന്‍ ചക്കരദോശ...പിന്നെ
പരത്തിമൊരിച്ചു് നടുവെമടക്കി തരിയെരി
വകമെയൊളിപ്പിച്ചൊടുക്കം വരുന്ന രുചിയുടെ രാജാ
മസാലദോസ.......


(വരികൾക്കു കടപ്പാടു് - സന്തോഷ് വർമ്മ)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts