ചങ്ങാതിപ്പടയും (ഫേസ് ടു ഫേസ് )
This page was generated on May 7, 2024, 7:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍കാർത്തിക്ക് ,മധു ബാലകൃഷ്ണൻ ,ഷെർദിൻ തോമസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2012 03:36:47.

ഫെയ്സ് ടു ഫെയ്സ്...
ബെസ്റ്റ് ഫ്രണ്ട്സ്....

ചങ്ങാതിപ്പടയും പട കൊണ്ടാടുന്നൊരു പാട്ടും
അഞ്ഞായിക്കടലും തിര കണ്ടോടുന്നൊരു കാറ്റും
കാണോടണു് താണോടണു് താനം നെയ്യാന്‍
കൂട്ടാകണു് കൂത്താടണു് പായും വഴിയേ....

പടിഞ്ഞാറേ മാനം കാഞ്ഞതു കാണാന്‍ കൂടുന്നോ
ഇടയാതെ ഈണം തീര്‍ത്തതു പാടാന്‍ കൂടുന്നോ...
(ചങ്ങാതിപ്പടയും....)

വേറത്തൊരു വഴി വേറിട്ടൊരു വഴി
വിളങ്ങിയോ മുഖാമുഖം കാണെ...
ചേരാച്ചിരിയുടെ ഛായാമുഖപടം
അരങ്ങിനായ് ഒരുങ്ങി താഴെ...
താരം വാനം മേലെ
മേഘാവേഗം നീങ്ങി കാണാക്കഥകള്‍ അറിയാന്‍
ഓരത്തൊരു തിര ഓമല്‍ക്കരയുടെ മെയ് തലോടവേ....

പടിഞ്ഞാറേ മാനം കാഞ്ഞതു കാണാന്‍ കൂടുന്നോ
ഇടയാതെ ഈണം തീര്‍ത്തതു പാടാന്‍ കൂടുന്നോ...

ആളിത്തെളിയുക..ആടിത്തെളിയുക
ഇടങ്ങളില്‍ തിളങ്ങുവാന്‍...
കളി തീരാ തിരുവിഴ താഴാ തിരിനിര
തരംഗമായ് പടര്‍ന്ന നേരം
ഏതോ ജാലം പോലെ കാണും കാര്യം നേരായ്
ആളും വ്യഥകൾ നിറവായ്
കോലത്തരു നിര കാവൽ‌പ്പൂനിര കാതിലോതിടാം...

പടിഞ്ഞാറേ മാനം കാഞ്ഞതു കാണാന്‍ കൂടുന്നോ
ഇടയാതെ ഈണം തീര്‍ത്തതു പാടാന്‍ കൂടുന്നോ...
(ചങ്ങാതിപ്പടയും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts