ഏതോ നിറസന്ധ്യയിൽ (ചാപ്‌റ്റേഴ്സ് )
This page was generated on April 26, 2024, 6:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമെജോ ജോസഫ്
ഗാനരചനഎം ആർ വിബിൻ
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,സിതാര കൃഷ്ണകുമാർ ,മെജോ ജോസഫ് ,അന്ന കാതറിന വളയില്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,ലേനാ കുമാർ ,നിവിന്‍ പോളി ,വിനീത് കുമാർ ,വിജീഷ് ,ഹേമന്ത് മേനോൻ ,രജത് മേനോന്‍ ,ഗൗതമി നായര്‍ ,കെ പി എ സി ലളിത ,ധർമ്മജൻ ബോൾഗാട്ടി ,മണികണ്ഠന്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2012 03:47:25.

ഏതോ നിറസന്ധ്യയില്‍...മുഴുകും വിജനതീരമേ
നോവായ്‌ നിന്‍ തിരകളില്‍ നനയുമേതൊരോര്‍മ്മകള്‍
പകലില്‍ മണലിന്‍ താളിതില്‍ കഥകളെഴുതും തെന്നലേ
പുതിയവരികളോര്‍ത്തു നില്‍ക്കെ ഇരവു പെയ്തുവോ....

പ്രണയമായ് പ്രാണനില്‍ തെളിയുമേകതാരമേ
നിന്‍ മൊഴികള്‍ മുഴുവന്‍ മധുരമൂറും മോഹമാകവേ..
നിഴലുപോലെ സാക്ഷിയായ് അഴലിലൊഴുകും സ്നേഹമേ
നിന്‍ മൃദുലനാദം മൃതിയെപ്പോലും അമൃതമാക്കവേ...

വഴിയോരം കൊഴിയുവതീ ഇലകള്‍ തൻ താളം
കാതോരം കേള്‍ക്കവേ......
ഇരുൾ പോകാദൂരങ്ങള്‍ കാതങ്ങള്‍ പോലും
കണ്മുന്നില്‍ കാണവേ...
നേരിന്‍ കഥകള്‍...ആത്മകഥകള്‍ ജീവന്‍ തേടവേ....

ഏതോ നിറരാവിതിൽ‍...മുഴുകും വിജനതീരമേ...
നോവായ്‌ നിന്‍ തിരകളില്‍ ഓർമ്മയേറിയലിയവേ..
പുലരിയേകും ചിറകുമായ് തെന്നലണയും ഉടനെയായ്...
പകലില്‍ മണലിന്‍ താളില്‍ പുതിയ കഥകളെഴുതുവാൻ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts