മൗനമായ് മനസ്സില്‍ (മാറ്റിനി )
This page was generated on May 5, 2024, 2:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനദിനനാഥ് പുത്തഞ്ചേരി
ഗായകര്‍കാവ്യ മാധവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2012 17:06:53.

മൌനമായ് മനസ്സില്‍ നീറും
ഇളവെയില്‍ മഴയായ് വിരഹാര്‍ദ്രമായ്
താന്തമാം ഏതോ വ്യാമോഹതീരം
തേടി....ഒടുവില്‍ എരികനലായ്....
കാണാതെ ഞാന്‍ തിരയും പുലര്‍ വെയിലും
നോവിന്റെ ഇതള്‍ മൂടി മറയുന്നൂ...
മൌനമായ് മനസ്സില്‍ നീറും
ഇളവെയില്‍ മഴയായ് വിരഹാര്‍ദ്രമായ്....

ഇരുളില്‍ നാം പോകും ഏതോ വീഥിയില്‍
വാധുരചന്ദ്രനും തിരിയണച്ചു...
അലയും കാറ്റില്‍ കാതര മേഘം
താനേ ഒഴുകി ഓര്‍മ്മകളായ്‌...
മൌനമായ് മനസ്സില്‍ നീറും
ഇളവെയില്‍ മഴയായ് വിരഹാര്‍ദ്രമായ്....

അകലെ മായും സന്ധ്യാതീരവും
കൂരിരുള്‍പ്പക്ഷികള്‍ പതുങ്ങി നിന്നു...
തളരും വാക്കില്‍ സാന്ത്വനമേതോ
തൂകും മഴയാല്‍ പെയ്തിരുന്നു....
മൌനമായ് മനസ്സില്‍ നീറും
ഇളവെയില്‍ മഴയായ് വിരഹാര്‍ദ്രമായ്
താന്തമാം ഏതോ വ്യാമോഹതീരം
തേടി....ഒടുവില്‍ എരികനലായ്.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts