കപിലവസ്തുവിലെ (അനാവൃതയായ കാപാലിക)
This page was generated on April 28, 2024, 6:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅശ്വിൻ ജോൺസൺ
ഗാനരചനലഭ്യമല്ല
ഗായകര്‍സുദീപ് കുമാർ ,അനിത ഷൈക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2012 04:42:26.

കപിലവസ്തുവിലെ
കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും
കാമിനീ കാപാലികേ ..
ഇടിമിന്നലില്‍ ഇന്ദ്രകാമുക മാല്യം
ചാര്‍ത്താന്‍ പഴുതെ മോഹിക്കും
മുഗ്ദ്ധഭാവനകളില്‍ ..

പ്രളയ പയോധിയും
ആകാശതരിണിയും
പ്രമദവനികയും..
പൊള്ളുന്ന മരുഭൂവും...
കുളിര്‍ തെന്നലും കൊടുങ്കാറ്റും
ഒന്നായ് കൂടിക്കുഴയും
സത്യത്തിന്റെ വിശ്വരൂപം
ഞാന്‍ കാണ്മൂ
സത്യത്തിന്റെ വിശ്വരൂപം
ഞാന്‍ കാണ്മൂ 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts