വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,ബാലൻ കെ നായർ ,ജോസ് പ്രകാശ് ,കുഞ്ചൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 10 2013 06:01:49.
ചാവി പുതിയ ചാവി ചാവി പുതിയ ചാവി ഇതു മായാ പ്രപഞ്ചത്തിൻ ചാവി ഏതോ രഹസ്യമാം മണിമന്ത്രപ്പുരയുടെ പൊൻവാതിൽ തുറക്കുന്ന ചാവി... ഏതോ രഹസ്യമാം മണിമന്ത്രപ്പുരയുടെ പൊൻവാതിൽ തുറക്കുന്ന ചാവി... (ചാവി....) അരയന്നനടയൊത്ത പൂമേനി അലയുവതെന്തിനു നീ റാണീ അരയന്നനടയൊത്ത പൂമേനി അലയുവതെന്തിനു നീ റാണീ ... താഴു തുറന്നു തരാം താക്കോലും തരാം താഴു തുറന്നു തരാം താക്കോലും തരാം താപം വേണ്ടാ ഹെഹേയ്... കോപം വേണ്ടാ ഹെഹേയ്... താപം വേണ്ടാ..ഹാ...കോപം വേണ്ടാ... താമരക്കിളിവാതിൽ കാട്ടിത്തരൂ... (ചാവി....) പണം കൊണ്ടു മദിക്കുന്ന ശീമാനേ... പതിനെട്ടു മുഖമുള്ള ശ്രീമാനേ... പണം കൊണ്ടു മദിക്കുന്ന ശീമാനേ... പതിനെട്ടു മുഖമുള്ള ശ്രീമാനേ... ആരുമറിയാതൊരഞ്ജാത നിധിയെ ആരുമറിയാതൊരഞ്ജാത നിധിയെ മോഹിക്കേണ്ടാ..ഹെഹേയ് ദാഹിക്കേണ്ടാ മോഹിക്കേണ്ടാ....ദാഹിക്കേണ്ടാ... താഴായ താഴിന്റെ ചാവി തരാം... (ചാവി....) പാൽക്കടലിൽ പള്ളികൊള്ളും പാവന രൂപാ പാൽക്കടലിൽ പള്ളികൊള്ളും പാവന രൂപാ... പാവങ്ങൾ പിഴ ചെയ്താൽ നീ പൊറുക്കണമേ.. ഈ മണിത്താഴിൽ ചേരണേ ചാവി ഈ മണിത്താഴിൽ ചേരണേ ചാവി കിട്ടുന്നതിൽ പാതി തന്നേക്കാം സ്വാമീ കിട്ടുന്നതിൽ പാതി തന്നേക്കാം സ്വാമീ ഹരേ രാമാ....ഹരേ കൃഷ്ണാ..(5) |