ആലും ആറും (ജവാന്‍ ഓഫ് വെള്ളിമല )
This page was generated on April 27, 2024, 6:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബിജിബാല്‍
ഗാനരചനവേണുഗോപാൽ
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2012 03:52:28.



ആലും ആറും കുന്നും കുളവും ചേരുന്ന
ആളും പേരും എന്നും കുന്നും കൂടുന്ന
നാട്ടില്‍ ഈ നാട്ടില്‍ എന്‍ നാട്ടില്‍
പോരുന്നോ കൂടെ ഈ പാട്ടിന്‍ തേരില്‍
നാട്ടിന്‍ പുറവും മകവും കാണാനായി
പാട്ടില്‍ ഈ പാട്ടില്‍ എന്‍ പാട്ടില്‍
(ആലും ആറും)

മിന്നുന്നിരു കണ്ണും പൂക്കുന്നൊരു ചിരിയും
തേടും മൊഴിയും കേട്ടോ കണ്ടോ നിങ്ങള്‍ (൨)
പാറിപോകും നേരം കുടമുല്ലാപൂവിന്‍ ഗന്ധം
എന്തൊരു ചന്തം എന്തൊരു ചേല്
പൂമകളിവളുടെ പോന്കൊലുസ്സിളകും
നനയഴാകും ചെന്ചോടിയഴാകും കാണാമോ
പാട്ടില്‍ ഈ പാട്ടില്‍ എന്‍ പാട്ടില്‍
(ആലും ആറും)

വിങ്ങുന്നൊരു പ്രണയം പറയാത്തൊരു മൌനം
കരളിന്‍ ചിമിഴില്‍ തീരാ നോവായി എന്നും (൨)
തീരം തേടി പോകും
തിരയോന്നും മിണ്ടാതെന്നും
കൈകളിലെന്തും വെണ്നുരപൂക്കള്‍
കാമുകിയിവളുടെ പൊന്‍തരി മണലില്‍
വിതറുമ്പോള്‍ അത് ചിതറുമ്പോള്‍
നോവാനെ..
പാട്ടില്‍ ഈ പാട്ടില്‍ എന്‍ പാട്ടില്‍

(ആലും ആറും)  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts