മുത്തുമണി മഴയായ് (ഇഡിയറ്റ്സ് )
This page was generated on May 1, 2024, 9:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംനന്ദു കർത്താ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നജീം അര്‍ഷാദ് ,സൗമ്യ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 09 2012 05:07:52.

മുത്തുമണിമഴയായ്....മുത്തമിടും അഴകായ്
ചുറ്റിവരും പുഴയായ്....തൊട്ടുഴിയും നനവായ്
ഉടലുകളലയും മലരിതളിണയായ്...
ഉയിരതിലലിയും ഹിമജലകണമായ്...
മേഘപ്പൂക്കളില്‍ മിന്നല്‍ത്തുമ്പിയായ്
മോഹച്ചില്ലകള്‍ വീശും തെന്നലായ്‌
തണുവായ് തൂവുമോ....നെഞ്ചില്‍ മൺ‌മണം....
തണുവായ് തൂവുമോ....നെഞ്ചില്‍....
മുത്തുമണിമഴയായ്....മുത്തമിടും അഴകായ്
ചുറ്റിവരും പുഴയായ്....തൊട്ടുഴിയും നനവായ്...

ഏഹേയ്...നന്നന്നാ നന്നന്നാ നനനന നനനാ...ആ...
ങൂഹും...നന്നന്നാ നന്നന്നാ നാ നനനന നാ നാ....

എന്നോ കണ്ട കനവോ...ഈ മിഴിയില്‍ പിടയും കടലായ്...
മണ്ണിന്‍ മാറിലിഴയും...ഈ നിഴലുകള്‍ വിരലുകളായ്....
എന്നോ കണ്ട കനവോ...ഈ മിഴിയില്‍ പിടയും കടലായ്...
മണ്ണിന്‍ മാറിലിഴയും...ഈ നിഴലുകള്‍ വിരലുകളായ്....
വെൺ മണലിലേതോ..കുഞ്ഞലകളോടി..
നിൻ ചുഴിയിലാഴാൻ...നിൻ തിരയിൽ നീന്താൻ...
ദാഹം കൂടി നീരിൽ മോഹ മീനായ് വന്നു ഞാൻ.....

മുത്തുമണിമഴയായ്....മുത്തമിടും അഴകായ്
ചുറ്റിവരും പുഴയായ്....തൊട്ടുഴിയും നനവായ്
ഉടലുകളലയും മലരിതളിണയായ്...
ഉയിരതിലലിയും ഹിമജലകണമായ്...
മേഘപ്പൂക്കളില്‍ മിന്നല്‍ത്തുമ്പിയായ്
മോഹച്ചില്ലകള്‍ വീശും തെന്നലായ്‌
തണുവായ് തൂവുമോ....നെഞ്ചില്‍ മൺ‌മണം....
തണുവായ് തൂവുമോ....നെഞ്ചില്‍....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts