വാക്കിനുള്ളിലെ (ഒഴിമുറി )
This page was generated on May 7, 2024, 8:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബിജിബാല്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍യാസിൻ നിസാർ ,സൗമ്യ രാമകൃഷ്ണൻ
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ആസിഫ് അലി ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2012 03:55:37.

വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവില്‍ നീ ദൂരെ മായുമോ
നേര്‍ത്ത ശ്വാസമായ് വീശും സ്നേഹമേ
കോര്‍ത്ത നാദമായ് ചുണ്ടില്‍ തങ്ങുമോ
തൂമഞ്ഞിന്‍ സ്വര്‍ണ്ണ കൈയാലെ
ചാലിച്ചു ചായം നീ..
ഉള്‍ത്താരില്‍ വര്‍ണ്ണച്ചേലോടെ
കോറുന്നു ചിത്രം നീ..

പകലിന്‍ കനകം പവനായ് ചിതറും
കനവിന്‍ കടവില്‍
കുളിരിന്‍ കണമായ് ഒഴുകി പതിയെ
തഴുകി പവനന്‍..
ചിതറിയ മുടിയില്‍ മൃദുമയവിരലുകളാലെ
ചൂടുന്നു സുഗന്ധങ്ങളേറും
വാസന്തം തുടിക്കുന്ന പൂവേ നിന്നെ

വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവില്‍ നീ ദൂരെ മായുമോ

ഹാ മുകിലിന്‍ കുടയോ വിടരും നിമിഷം
ഉയിരിന്‍ അരികില്‍
മഴവില്‍ നിറമോ നിറയെ മെഴുകും
മനസ്സിന്‍ പടവില്‍..
അഴകല ഞൊറിയും പുഴയുടെ ഇരുകര തന്നില്‍
എന്തെന്തോ കൊതിച്ചെന്നുമെന്നും നിന്നീടും
കിനാവിന്റെ ഈണം നീ
( വാക്കിനുള്ളിലെ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts