ആകാശ (ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം )
This page was generated on May 3, 2024, 7:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമോഹന്‍ സിതാര
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍പ്രിയ ജെര്‍സന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2012 02:52:32.

തോം തോം തോം തക തക തോം
തോം തോം തോം തക തക തോം..(2)

ആകാശപ്പൂങ്കുടക്കീഴേ
മലനിരകള്‍ മടിയിലൊരുക്കിയ
ആരാരും കാണാത്തൊരിടമുണ്ടേ....
തോം തോം തോം തക തക തോം
തോം തോം തോം തക തക തോം.....
ആകാശപ്പൂങ്കുടക്കീഴേ
മലനിരകള്‍ മടിയിലൊരുക്കിയ
ആരാരും കാണാത്തൊരിടമുണ്ടേ....
ഭൂപടത്തില്‍ ഇല്ലാത്തൊരു ഇടമുണ്ടേ...
അറിഞ്ഞോ അറിഞ്ഞോ നിങ്ങളറിഞ്ഞോ...ഹേയ്...
അറിഞ്ഞോ അറിഞ്ഞോ നിങ്ങളറിഞ്ഞോ...ഹേയ്...
(ആകാശ...)

നല്ലോരു വാഴുന്ന ദേശത്തിലു്
കാലം കലങ്ങി മറിയുന്നേ...
ഈ...നല്ലോരു വാഴുന്ന ദേശത്തിലു്
കാലം കലങ്ങി മറിയുന്നേ...
കൂട്ടത്തില്‍ കൂടാത്ത കൂട്ടരെലാരും കൂടി
നാടിന്റെ നേരും ചോരും തനിമയും പോയേ പോയേ
തോറ്റോടി ഈ മണ്ണു് തോറ്റിയോരും...
ഏയ്...തോറ്റോടി ഈ മണ്ണു് തോറ്റിയോരും...
തോം തോം തോം തക തക തോം
തോം തോം തോം തക തക തോം..(2)
(ആകാശ...)

കൈതോലമുള്ളിന്റെ ശീലമുള്ളോര്‍
നാടു നിറഞ്ഞേ വളര്‍ന്നേ....
ഏയ്...കൈതോലമുള്ളിന്റെ ശീലമുള്ളോര്‍
നാടു നിറഞ്ഞേ വളര്‍ന്നേ....
കള്ളവും വന്നേ...ചതിയും മൂത്തേ...
കുളക്കോഴിപ്പെണ്ണിന്റെ ശീലും പോയേ...
പൂവിളി പോര്‍വിളിയായി മാറി...
ഏയ്...പൂവിളി പോര്‍വിളിയായി മാറി....
തോം തോം തോം തക തക തോം
തോം തോം തോം തക തക തോം..(2)
(ആകാശ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts