മാനത്തെ വെള്ളിത്തിങ്കള്‍ (മാഡ് ഡാഡ് )
This page was generated on March 29, 2024, 6:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാല്‍ ,നസ്രിയ നസീം ,ജനാര്‍ദ്ദനന്‍ ,ശ്രീജിത്ത് വിജയ് ,മേഘ്ന രാജ് ,ലാലു അലക്സ് ,
ഗാനത്തിന്റെ വരികള്‍
Last Modified: November 19 2012 06:52:40.

മാനത്തെ വെള്ളിത്തിങ്കള്‍ മാഞ്ഞാലും - ഉള്ളിന്നുള്ളില്‍
മായല്ലേ ഓര്‍മ്മത്തിങ്കള്‍ മായല്ലേ
(മാനത്തെ )
പ്രാര്‍ത്ഥിക്കും മൗനത്തോടെ
കാറ്റത്തും കണ്‍ ചിമ്മാതെ
ചാരത്തായ് കാവല്‍ നില്‍ക്കാന്‍ ഞാനില്ലേ
പൂക്കാലം വീണ്ടും നമ്മള്‍ കണ്ടെത്തും
നല്ലൊരാ നാളില്‍ നമ്മള്‍ ചെന്നെത്തും
(പൂക്കാലം )

ചാഞ്ചക്കം ചെല്ലപ്പൈതല്‍ ചായുമ്പോള്‍
താലോലം തങ്കത്തൊട്ടില്‍ ഞാനല്ലേ
മഞ്ഞത്തും വേനല്‍ വീഴും തീരത്തും - കണ്ണീര്‍
മാരിക്കാലത്തും സ്വര്‍ഗ്ഗക്കൂടായു് ഞാനില്ലേ
(മാനത്തെ )

ചെന്തീതൻ ചന്തം ചിന്തും മാലാഖ
നേരത്തിന്‍ തേരില്‍ ചാരേ വന്നാലും
വാനോര്‍ക്കും കയ്യെത്താതെ ആത്മാവിന്‍ ആഴിത്താഴെ
ചിപ്പിക്കുള്‍ മുത്തായി കാക്കാന്‍ ഞാനില്ലേ
(മാനത്തെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts