ഹിമം മൂടിയോ (രാസലീല )
This page was generated on May 5, 2024, 9:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസഞ്ജയ് സലിൽ ചൗധരി
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:01:17.

ഹിമം മൂടിയോ കിളി പാടും സുഖതീരങ്ങള്‍
തപം ചെയ്തുവോ ശില പോലെ ശിവഭാവങ്ങള്‍
ഹിമം മൂടിയോ കിളി പാടും സുഖതീരങ്ങള്‍
തപം ചെയ്തുവോ ശില പോലെ ശിവഭാവങ്ങള്‍
വീണ്ടുമെന്‍ പ്രാണനില്‍ ചേരുമോ...
അലസമധുരമദനഭരിതഹരനടനം...
ഹിമം മൂടിയോ കിളി പാടും സുഖതീരങ്ങള്‍
തപം ചെയ്തുവോ ശില പോലെ ശിവഭാവങ്ങള്‍

മഞ്ഞിന്‍ തേരില്‍ മിന്നും പൊന്നായ് വന്നൂ പ്രഭാതം
അനംഗന്റെ സമ്മോഹനം ചിരിക്കുന്ന പൂങ്കാവനം
തളിർ‌ത്തൊന്നു പൂചൂടുവാന്‍ കൊതിച്ചൊന്നു പോയെന്‍ മനം
തപസ്സിന്റെ ആഴങ്ങളെ ഉണര്‍ത്താതെ നിന്നൂ
ഭൂമിയും വാനവും നാണവും.....
ഹിമം മൂടിയോ കിളി പാടും സുഖതീരങ്ങള്‍
തപം ചെയ്തുവോ ശില പോലെ ശിവഭാവങ്ങള്‍....

ഉള്ളിന്നുള്ളില്‍ ഗംഗേ നീയോ ഈറൻ പ്രവാഹം...
തണുപ്പിന്റെ കല്ലോലവും തുടിപ്പിന്റെ കുഞ്ഞോളവും
തളിര്‍ക്കുന്ന സ്വപ്നങ്ങളില്‍ തുടങ്ങുന്നു രാഗോത്സവം
തപസ്സിന്റെ ശൈലങ്ങളില്‍ തുടുത്തൊന്നു നിന്നൂ
മന്മഥന്‍ വാഴുമെന്‍ മാനസം.....
(ഹിമം മൂടിയോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts