നിറയുന്ന യൌവ്വനം (ലേഡി ബ്രൂസ് ലീ )
This page was generated on May 8, 2024, 3:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകൃപാകര്‍
ഗാനരചനദേവദാസ്
ഗായകര്‍രഞ്ജിത്ത് ഗോവിന്ദ് ,പത്മജ മേനോന്‍ ,ദീപ നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 07 2012 06:41:12.

നിറയുന്ന യൗവ്വനം
തെളിയുന്ന കണ്ണുകള്‍
ആരെ തിരയുന്നൂ....
ഞാനറിയാതെന്‍ ചുണ്ടില്‍ പുതിയൊരു
ഈണം നിറയുന്നൂ....
നോക്കിനു ലഹരി വാക്കിനു ലഹരി
അടിമുടി ആ ലഹരി
വികാരം ആടീ വിലോലം ഏകീ
നുരഞ്ഞൂ...പതഞ്ഞൂ....
സിരകള്‍ വലിഞ്ഞു മുറുകീ ഹായ്....
മലരില്‍ മലർ‌ ചൂടി നീ വാ..
തളിരില്‍ തളിർ‌ ചൂടി നീ വാ...
കുളിരിന്‍ കുളിർ കോര്‍ത്തു നീ വാ...
ചിറകില്‍ നീരാടി നീ വാ....

മിന്നല്‍ കൊണ്ടു്...പന്തല്‍ കെട്ടി...
മിന്നല്‍ കൊണ്ടു് പന്തല്‍ കെട്ടി
തുള്ളിരസിക്കാന്‍ വാ....
ചിന്നപ്പെണ്ണിന്‍...ഉള്ളിലിരുപ്പു്...
ചിന്നപ്പെണ്ണിൻ‌ ഉള്ളിലിരുപ്പു്
ഇതാ........
വികാരം നർ‌ത്തനമാടി
വിലോലം ചുംബനമേകി
നുരഞ്ഞൂ...പതഞ്ഞൂ....
സിരകള്‍ വലിഞ്ഞു മുറുകീ ഹായ്....
(മലരില്‍....)

നിറയുന്ന യൗവ്വനം
തെളിയുന്ന കണ്ണുകള്‍
ആരെ തിരയുന്നൂ....

ആകാശത്തിന്‍...വാതില്‍ തുറന്നൂ...
ആകാശത്തിന്‍ വാതില്‍ തുറന്നു
ചന്ദ്രിക പുണരാന്‍ വാ...
കുറിക്കു കൊള്ളും...നോട്ടവുമായി....
കുറിക്കുകൊള്ളും നോട്ടവുമായി
വാ.........
വികാരം നർ‌ത്തനമാടി
വിലോലം ചുംബനമേകി
നുരഞ്ഞൂ...പതഞ്ഞൂ....
സിരകള്‍ വലിഞ്ഞു മുറുകീ ഹായ്....
(മലരില്‍....)
(നിറയുന്ന യൗവ്വനം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts