കേട്ടോ സ്നേഹിതരേ (നവാഗതര്‍ക്കു സ്വാഗതം )
This page was generated on May 1, 2024, 4:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജോണ്‍സണ്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍കാവാലം തനത് വായ്പ്പാട്ട് സംഘം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,രജിത് മേനോന്‍ ,ഷഫ്ന ,ജ്യോതിർമയി
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 05:53:34.

തന്നന്നെ താനന്നെ താനെ തന്നന്നെ
തന്നന്നെ താനന്നെ താനെ നെ
തന്നന്നെ താനന്നെ താനെ തന്നന്നെ
തന്നന്നെ താനന്നെ താനെ നെ....

ഓ...കേട്ടോ സ്നേഹിതരേ ഞാന്‍ കലാലയ-
മുറ്റത്തു മാവിന്‍ ചുവട്ടിലു്
കുട്ടിത്തത്തക്കിളി പോലഴകുള്ള
പട്ടത്തിപ്പെണ്ണവൾ പോകുന്നേ....

(തന്നന്നെ താനന്നെ....)

കണ്ടറിവുമൊരു കാരിയമില്ലാതെ
എങ്ങനൊരു വക ചോദിക്കും
നിന്നുകറങ്ങുന്ന നേരം കൊണ്ടവള്‍
കോളേജുകാന്റീനില്‍ കേറുന്നേ...

(തന്നന്നെ താനന്നെ....)

കോളേജു കാന്റീൻ മൊതലാളീ
അര ചായതരേണം മൊതലാളീ
ചായക്കു വെള്ളം തിളാതിളയ്ക്കുമ്പോള്‍
പാലും പഞ്ചാരയിട്ടാട്ടുന്നേ....

(തന്നന്നെ താനന്നെ....)

അരവയറന്‍ബ്ലൌസിട്ടു റോഡില്‍ കറങ്ങല്ലേ
കൊതികൊള്ളും വയറിന്റെ പള്ളയ്ക്കു്
മുറിമീശക്കാരെ പുറകേ നടത്തല്ലേ
ബ്ലൌസിന്റിറക്കം കുറയ്ക്കല്ലേ...

(തന്നന്നെ താനന്നെ....)

വെള്ളപ്പളുങ്കുപോലുള്ള പരലിനെ
ചിന്തിച്ചിരിക്കുന്ന നേരത്തു്
പുത്തന്‍പ്രതീക്ഷയുമായ് പറക്കുന്ന
പുതുപുത്തന്‍ കൂട്ടര്‍ക്കു സ്വാഗതം....

(ഓ...തന്നന്നെ താനന്നെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts