ആരോമല്‍ [അണ്‍പ്ലഗ്ടു്] (സിനിമാ കമ്പനി )
This page was generated on March 28, 2024, 7:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അരുൺരാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2012 09:36:44.

ആ...ആ....ആ.....
ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍
വിട ചൊല്ലിയോ നാം.....
ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍
വിട ചൊല്ലിയോ നാം.....
പല പാടായ് ദൂരെ മാഞ്ഞുവല്ലോ....
ഒരുനാളിനി വീണ്ടും ചേരാനോ....
പല പാടായ് ദൂരെ മാഞ്ഞുവല്ലോ....
ഒരുനാളിനി വീണ്ടും ചേരാനോ....
ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍
പലരായ് നാം ദൂരെയായി......

തെളിനീലമേഘം മേയും താഴ്വരയില്‍
ചിരി പോലെ ഓളമുണരും കാട്ടു പൊയ്കയില്‍..
(തെളിനീലമേഘം...)
പണ്ടേതോ പൂക്കാലം നീന്തും പുലരിയിലാര്‍ദ്രമായ്‌
ആലോലം പൊന്‍വെയിലില്‍ മിന്നും ചിറകുകളീണമായ്
ഒന്നായി......കുളിരലകളിലാടി നാം....
ആരോമല്‍ ശലഭങ്ങളായ്.....
പകലാറുമീ വാനില്‍....
വിട ചൊല്ലിയോ നാം.....

കഥ പാടി നമ്മള്‍ നീങ്ങും തീരങ്ങളില്‍
തിര വന്നു പാദമുഴിയും കൗതുകങ്ങളില്‍
(കഥ പാടി....)
ദീപങ്ങള്‍ കണ്‍ചിമ്മും രാവോരങ്ങളിലൂടവേ...
കണ്ടാലും തീരാതെ എന്നും വന്ന കിനാവുകള്‍
എങ്ങോ പോയ്‌......അലമറിയുമൊരാഴിയില്‍....
ആരോമല്‍ ശലഭങ്ങളായ്.....
പകലാറുമീ വാനില്‍....
വിട ചൊല്ലിയോ നാം.....
പല പാടായ് ദൂരെ മാഞ്ഞുവല്ലോ....
ഒരുനാളിനി വീണ്ടും ചേരാനോ....
പല പാടായ് ദൂരെ മാഞ്ഞുവല്ലോ....
ഒരുനാളിനി വീണ്ടും ചേരാനോ....
ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍
പലരായ് നാം ദൂരെയായി......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts