വനമുല്ലയില്‍ (നമുക്ക് പാര്‍ക്കാന്‍ )
This page was generated on April 30, 2024, 12:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍പ്രദീപ് ചന്ദ്രകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 23 2012 03:34:07.

വനമുല്ലയില്‍ വെയിലണഞ്ഞു
കുടമണി കിലുക്കിയ പകലൊരുങ്ങി
കുളികഴിഞ്ഞൂ....പുലരിമഞ്ഞില്‍
മുടി നനഞ്ഞുലയുന്നു തെന്നല്‍
കണ്ണെഴുതി പൊട്ടും ചൂടി വൃന്ദാവനം
നിന്‍ നിഴലില്‍ ചേര്‍ന്നുണരാന്‍ എന്‍ ജീവനേ...
നിന്റെ കാലൊച്ച കാതോര്‍ക്കുവാന്‍..
കാത്തിരിക്കും ഞാന്‍ വൈകും വരെ...

കുറുമ്പുകള്‍ കാണുമ്പോള്‍ കണ്ണിമ ചിമ്മാതെ
വടക്കിനിക്കോലായയില്‍ കള്ളനായ് മാറിയോ...
വാകപ്പൂ മണമെങ്ങോ നിന്‍മെയ്യിലുതിരവേ..
ഇന്നലെ രാവിന്റെ ഓര്‍മ്മകള്‍ കിനിഞ്ഞുവോ...
മകരമായ് ഓമലേ..മഞ്ഞായ്‌ പെയ്തുവോ...
വനമുല്ലയില്‍ വെയിലണഞ്ഞു
കുടമണി കിലുക്കിയ പകലൊരുങ്ങി....

അഞ്ജനമെഴുതുവാന്‍..പുടവത്തുമ്പൊതുക്കുവാന്‍
കണ്ണന്റെ കൈവെള്ളയില്‍ വെണ്ണയായ് അലിയുവാന്‍
നീ തൊടും ഉള്‍പ്പൂവിന്‍ ഇതളുകള്‍ തുടുക്കവേ
നീലാഞ്ജനച്ചാർത്തിൽ ശലഭമായ് മാറിയോ....
കനകനിലാവേ...കനവായ് പെയ്തുവോ.....
(വനമുല്ലയില്‍...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts