വീരാളി തങ്കപ്പട്ടില്‍ (വൈഢൂര്യം )
This page was generated on April 28, 2024, 10:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,സിസിലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2012 07:15:25.

വീരാളിത്തങ്കപ്പട്ടില്‍ സ്വര്‍ഗ്ഗത്തിന്‍ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടില്‍ വെണ്ണക്കല്‍ ബിംബം നീ
വെണ്ണക്കല്‍ ബിംബം മെല്ലെ നീഹാരച്ചാന്തില്‍ മൂടാന്‍
തേരേറിപ്പോരൂ തെന്നലേ...ഓ..ഓ...
വീരാളിത്തങ്കപ്പട്ടില്‍ സ്വര്‍ഗ്ഗത്തിന്‍ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടില്‍ വെണ്ണക്കല്‍ ബിംബം നീ....

മേടത്തിന്‍ സ്വര്‍ണ്ണം നീയല്ലേ
കൊന്നയ്ക്കു കമ്മല്‍ നീയല്ലേ...
കാലത്തെ കാലത്തെ എന്നില്‍
കാണിപ്പൊന്‍ നാളം നീയല്ലേ....
പൊലിപാടും ചിങ്ങത്തിന്‍
പൂക്കാലം ഞാനെങ്കില്‍
നിന്നീറന്‍ കയ്യോടെ നുള്ളാമോ നോവാതെ
സ്നേഹമൂറും നൊമ്പരങ്ങള്‍
തേനല്ലേ ഉള്ളിന്നുള്ളില്‍....
വീരാളിത്തങ്കപ്പട്ടില്‍ സ്വര്‍ഗ്ഗത്തിന്‍ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടില്‍ വെണ്ണക്കല്‍ ബിംബം നീ....

കാര്‍മേഘച്ചേലോ നീയെങ്കില്‍
നിന്‍ മെയ്യില്‍ മിന്നല്‍ ഞാനല്ലേ...
മാനത്തെ തിങ്കള്‍ നീയെങ്കില്‍
മാറത്തെ മാനോ ഞാനല്ലേ...
നളനാകാമെങ്കിൽ നിന്‍ പ്രേമത്തിന്‍ ദൂതാകെ
നേരില്‍ നീ ചൊല്ലാമോ ഹംസത്തെക്കൂടാതെ
നെഞ്ചു പൊള്ളും വിണ്ണിലെന്നിൽ
വൈഡൂര്യം നീയേ....നീയേ....
(വീരാളിത്തങ്കപ്പട്ടില്‍.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts