ഈ നിലാവിന്‍ (ഏഴാമത്തെ വരവ് )
This page was generated on May 7, 2024, 6:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംടി ഹരിഹരന്‍
ഗാനരചനടി ഹരിഹരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹന കല്യാണി
അഭിനേതാക്കള്‍വിനീത് ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:50:11.

ഈ നിലാവിൻ സ്മൃതിയിലൂറും
അനുരാഗമെന്ന നോവു്
ഈ നിലാവിൻ സ്മൃതിയിലൂറും
അനുരാഗമെന്ന നോവു്....
സഖി നിൻ ചിരിയിലൂറും
സഖി നിൻ ചിരിയിലൂറും
മധുരമെൻ ജീവരാഗം....
ഈ നിലാവിൻ സ്മൃതിയിലൂറും
അനുരാഗമെന്ന നോവു്....

നിൻ തങ്കത്തരിവളകളുടെ
ശൃംഗാര നാദം
എൻ നെഞ്ചിൽ കുളിരലകൾ
തുടികൊട്ടുന്നു താളം....
(നിൻ...)
വർണ്ണങ്ങൾ പെയ്തിറങ്ങി
എൻ മനോരാജ്യങ്ങളിൽ....
സ്വപ്നങ്ങൾ നെയ്തുറങ്ങി
നിൻ സ്നേഹതീരങ്ങളിൽ...
എന്നുമെന്റെ മോഹം...നീ....
എന്നുമെന്റെ കാവ്യം...
എന്നുമെന്റെ മോഹം...നീ....
എന്നുമെന്റെ കാവ്യം...
(ഈ നിലാവിൻ....)

മുത്തുക്കൊലുസ്സുകളണിയും
നിൻ മൃദു പദചലനം
എന്നുള്ളിൽ ശ്രുതി മീട്ടുന്നൊരു
പുതു പ്രേമഗീതം...
(മുത്തു....)
ഭാവനകൾ സാന്ദ്രമായ്
നിൻ തൂവൽ സ്പർശങ്ങളിൽ....
മൗനങ്ങൾ വാചാലമായ്
നിൻ മന്ദഹാസങ്ങളിൽ...
എന്നുമെന്റെ മോഹം...നീ....
എന്നുമെന്റെ കാവ്യം...
എന്നുമെന്റെ മോഹം...നീ....
എന്നുമെന്റെ കാവ്യം...
(ഈ നിലാവിൻ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts