ഒന്ന് പറഞ്ഞാല്‍ [ടാര്‍സന്‍ ആന്റണി ] (ഹീറോ )
This page was generated on March 29, 2024, 12:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഗോപി സുന്ദർ
ഗാനരചനഷിബു ചക്രവർത്തി ,അനില്‍ പനച്ചൂരാന്‍
ഗായകര്‍ഗോപി സുന്ദർ ,പൃഥ്വിരാജ് സുകുമാരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2012 11:28:04.

എടുപിടിയാണു പ്രകൃതമെന്നാലിവന്‍
അടിമുടിസുന്ദരന്‍ ശാന്തശീലന്‍
കണ്ടാല്‍ അഹങ്കാരം തോന്നുമെന്നാകിലും
ഉള്ളറിഞ്ഞോര്‍ക്കെല്ലാം പഞ്ചപാവം...

ടാർ‌സൺ ആന്റണി കമിംഗ് ബാക്ക് ടു സിനിമ
ടാർ‌സൺ ആന്റണി കമിംഗ് ബാക്ക് ടു സിനിമ...(2)

ഒന്നു പറഞ്ഞാല്‍ അതു ചെയ്തേ മടങ്ങൂ
ചെയ്തേ മടങ്ങൂ....
രണ്ടിലിടഞ്ഞാല്‍ പണി തന്നേ അടങ്ങൂ... (2)

ഫ്രണ്ടാടാ...ഞാന്‍ ഫ്രണ്ട്സിനുവേണ്ടി മരിക്കുമെടാ
തണ്ടാടാ...ഞാന്‍ കല്ലിനു മുന്നിലെടാ..
ട്രെന്റാടാ...ഇതു് ട്രെന്റി കാഷ്വൽവെയറാടാ....
ട്രിമ്മാടാ..ഞാന്‍ സിക്സ് പാക്കാടാ....

സംഗതി സംഗതി ഹോട്ടാണേ
സിമ്പിള് സിമ്പിള് സ്മാർ‌ട്ടാണു്
എങ്ങിനെയെങ്കിലും ഹിറ്റായാല്‍
പിന്നെ നീ നമ്പര്‍ വൺ ആണു്...

ജാട വേണം....വേണ്ട...വേണ്ടാ...
കാറു വേണം...പോട പോടാ..
കണ്ണു മൂടും...ഗ്ലാസ്സു വേണം
താരമാകാന്‍...പോസു വേണ്ടാ
നീ ഞങ്ങടെ ഉള്ളിലെ കുഞ്ഞുകിനാവിനു
വെള്ളിവെളിച്ചം പകരാന്‍ വിടരുന്ന
സ്റ്റാറാടാ............

ടാർ‌സൺ ആന്റണി കമിംഗ് ബാക്ക് ടു സിനിമ
ടാർ‌സൺ ആന്റണി കമിംഗ് ബാക്ക് ടു സിനിമ...(2)

എടുപിടിയാണു പ്രകൃതമെന്നാലിവന്‍
അടിമുടിസുന്ദരന്‍ ശാന്തശീലന്‍
കണ്ടാല്‍ അഹങ്കാരം തോന്നുമെന്നാകിലും
ഉള്ളറിഞ്ഞോര്‍ക്കെല്ലാം പഞ്ചപാവം...

എട എട എട എട എട എടാ....
തരികിട ഇനി മതി മതിയെടാ...
എട എട എട എട എട എടാ....
കടലിലു വല എറി എറിയെടാ....

കൊച്ചീ...നല്ല കൊച്ചി...
അച്ചീ...വേണ്ട മച്ചി..
മത്തീ..നല്ല മത്തി..
കറിക്കത്തീ..വേണ്ട മച്ചി..
അഞ്ചുപത്തു വെളഞ്ഞ ഇനങ്ങള്‍
വളഞ്ഞ മനങ്ങള്‍..
തെളിഞ്ഞനിറങ്ങള്‍ അണിഞ്ഞു ചമഞ്ഞു
നെരന്നുനെരന്നു നടന്നു വരണ
വരവു കണ്ടാല്‍...
നെഞ്ചിനുള്ളില്‍ കെടന്നു പെടഞ്ഞു
കഥകള്‍ മെനഞ്ഞു കളികള്‍ പറഞ്ഞു
കരളുപിളര്‍ന്നു കൊരലെടുക്കും പൊന്നളിയാ...

ജാട വേണം....വേണ്ട...വേണ്ടാ...
കാറു വേണം...പോട പോടാ..
കണ്ണു മൂടും...ഗ്ലാസ്സു വേണം
താരമാകാന്‍...പോസു വേണ്ടാ...
നീ ഞങ്ങടെ ഉള്ളിലെ കുഞ്ഞുകിനാവിനു
വെള്ളിവെളിച്ചം പകരാന്‍ വിടരുന്ന
സ്റ്റാറാടാ............ഹോ...
(ടാർ‌സൺ ആന്റണി.....)

എടുപിടിയാണു പ്രകൃതമെന്നാലിവന്‍
അടിമുടിസുന്ദരന്‍ ശാന്തശീലന്‍
കണ്ടാല്‍ അഹങ്കാരം തോന്നുമെന്നാകിലും
ഉള്ളറിഞ്ഞോര്‍ക്കെല്ലാം പഞ്ചപാവം...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts