അരുണിമ തൂകി (യാത്രയ്ക്കൊടുവില്‍ )
This page was generated on April 27, 2024, 5:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസതീഷ്‌ രാമചന്ദ്രന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍സാഗർ
രാഗംഹിന്ദോളം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 05:20:13.
 
അരുണിമ തൂകി കുളിരല കോരി ‌
അകലേ അകലേ ഒരു തീരം
സുരഭിലമാകും ഒരു സുഖകാലം
കരളില്‍ തെളിയും ചില നേരം
നീനവുകള്‍ പോയു്വരുന്നു അവിടെ
കനവുകള്‍ പോയിടുന്നു അവിടെ
അഴലിന്‍ നടനം തുടരുന്നു
(അരുണിമ )

പുഴയുടെ മഞ്ജീരം
കരയുടെ സംഗീതം
തളരും മനസ്സിന്‍ സഞ്ചാരം
(പുഴയുടെ )
കതിരൊളി മാഞ്ഞു പോയ കരളില്‍ മൂകം
പല മുഖം മാറി മാറി തെളിയുന്നേരം
അനുപദമഴകുകളീ വഴികളിലൊഴുകി
(അരുണിമ )

ഹിമകണമാല്യങ്ങള്‍
മഴയുടെ താളങ്ങള്‍
മിഴിനീരണിയും ബന്ധങ്ങള്‍
(ഹിമകണ )
ചതിയുടെ വേഷമാര്‍ന്നു മരുവും ലോകം
അഭിനയപാഠമേകി മറയുന്നേരം
കളകളമധുരിമയാല്‍ മൊഴികളില്‍ മുഴുകി
(അരുണിമ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts