പ്രണയമൊരാനന്ദ (കലികാലം )
This page was generated on April 27, 2024, 12:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 09:49:18.

പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതി തന്‍ യുഗ്മഗാനം...
(പ്രണയമൊരാനന്ദ....)
പ്രിയതമാ...പ്രിയനേ...
നിന്‍ കരസ്പര്‍ശത്തിന്‍
അസുലഭ നിമിഷത്തില്‍
ആത്മാവിലതു നിറഞ്ഞു...
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതി തന്‍ യുഗ്മഗാനം...
യുഗ്മഗാനം.....

പാണികള്‍ കോര്‍ത്തു നാം നിന്നു
പൂന്തോണിയില്‍ ഒന്നിച്ചിരുന്നു...
(പാണികള്‍...)
പ്രാണനില്‍ സൗഗന്ധികം വിടര്‍ന്നു
ഒരേ ഈണവും പൊരുളുമായ് നാമലിഞ്ഞു
തക തെയ്യംതാര തെയ്യംതാര
തെയ്യംതാര തെയ്യംതാര...
കാവുകള്‍ പൂമഴ പെയ്തു
മഴക്കാറുകള്‍ നീര്‍മണി പെയ്തു...
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതി തന്‍ യുഗ്മഗാനം...
യുഗ്മഗാനം.....

കാണാത്ത തീരങ്ങള്‍ തേടി
ആ കാനനഛായകള്‍ തേടി...
(കാണാത്ത....)
ആദിപുരാതന കാമുകി കാമുകര്‍
പാടിയ പാട്ടെല്ലാം നമ്മള്‍ പാടി
തക തെയ്യംതാര തെയ്യംതാര
തെയ്യംതാര തെയ്യംതാര...
പൂ തൂകും പാല തന്‍ കൊമ്പില്‍
ഒരു കാതര ഗന്ധര്‍വ്വന്‍ പാടി...
(പ്രണയമൊരാനന്ദ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts