ഇരുള്‍ നനഞ്ഞു (യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ് )
This page was generated on May 2, 2024, 7:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅരവിന്ദ് ചന്ദ്രശേഖര്‍
ഗാനരചനഎം ടി പ്രദീപ് കുമാര്‍
ഗായകര്‍സംഗീത് ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പാര്‍വതി നായര്‍ ,ദീപക് വേണുഗോപാൽ
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2012 04:19:15.

ഇരുള്‍ നനഞ്ഞൊരാമഴ ശ്രുതിമീട്ടിയാടിടുമ്പോള്‍
ഹരിണമായി വന്നുവോ ഒരു മായപോലെയെന്നില്‍
ചടുലമിന്ദ്രജാലം എന്‍ കണ്‍കള്‍ മൂടിടുന്നോ
ഒഴുകിയെത്തുമേതോ ലയലാസ്യ സൌന്ദര്യമേ
അനുരാഗരസങ്ങള്‍ തേടീ... ആരോ
വനമോഹിനി നിന്നെ, പുല്‍കാന്‍
ഞാനും...

നിന്നേ അറിയുവാന്‍ കാത്തു നിന്നു ഞാന്‍ മൂകമായ്
നിന്നില്‍ പൂക്കുവാന്‍ മാത്രമെത്തുന്ന വല്ലി ഞാന്‍
ഏതോ ഹൃദയ മര്‍മ്മരം
ഏഴാം യാമ വേളയില്‍
ആര്‍ദ്രമായ് രാഗതരളമായ്
മീട്ടുന്നു ഞാനീ ശ്രുതി
ഈ രാത്രിയില്‍ നീ മാത്രമറിയാന്‍
എന്‍ മോഹവും ആത്മതാപങ്ങളും

പോരൂ നീയിനി പാലപൂക്കുന്ന രാത്രിയില്‍
ഒന്നായ് അലിയാന്‍ രാവിനുന്മാദ സീമയില്‍
രാഗങ്ങളിണ ചേര്‍ന്നിടും
നാദങ്ങളിഴ പാകിടും
രാക്കിളിപ്പാട്ടു പാടാവേ
രാത്രിമുല്ലകള്‍ പൂക്കവേ
എന്‍ .. തോഴനായ്
രാവിന്റെ മടിയില്‍
ഞാന്‍ ജീവനായ്
ഈ നിന്റെയരികില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts